UPDATES

വായിച്ചോ‌

സംഘപരിവാറിനെ അസ്വസ്ഥമാക്കുന്ന കണ്ടെത്തൽ; ഹാരപ്പൻ നാഗരികത ദ്രാവിഡരുടേതോ?

ഉത്തരേന്ത്യയിലെ ഉയർന്ന ജാതിക്കാരുടെ വാദം ഹാരപ്പൻ നാഗരികത തങ്ങളുടേതായിരുന്നെന്നും അവിടെയാണ് തങ്ങളുടെ വേദങ്ങളും മറ്റും ഉറവെടുത്തതെന്നുമായിരുന്നു.

ഈയിടെ പുറത്തുവന്ന ചില കണ്ടെത്തലുകൾ ഹിന്ദുത്വ ദേശീയതാവാദികളെ പ്രകോപിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഹരിയാനയിലെ രാഖിഗരി എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ഒരു മനുഷ്യാസ്ഥികൂടം ഹിന്ദുത്വ വാദികളുടെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കാൻ പോന്നതാണ്. വേദസംസ്കാരങ്ങളുടെ ഉടമകളായി സ്വയം അവരോധിച്ചിരിക്കുന്ന ബ്രാഹ്മണരും അവരുടെ ആശയഗതികളുടെ രാഷ്ട്രീയ രൂപമായ സംഘപരിവാരവും ഈ കണ്ടെത്തലുകളോട് എങ്ങനെ പ്രതികരിക്കുമെന്നത് ആകാംക്ഷയ്ക്ക് വക നൽകുന്നതാണ്.

അസ്ഥികൂടത്തിലെ പെട്രോസ് ബോൺ പര്യവേക്ഷകർക്ക് നേടാനായതാണ് ഡിഎൻഎ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയത്. ഈ എല്ലിന്റെ ഒരു പ്രത്യേക ഭാഗത്തിന്റെ സാന്ദ്രത മൂലം മറ്റു ശരീരാവശേഷിപ്പുകളിൽ ഉണ്ടാകാനിടയുള്ളതിന്റെ നൂറിരട്ടിയെങ്കിലും ഡിഎൻഎ സാന്നിധ്യം ഉണ്ടാകും. ഇതാണ് ശാസ്ത്രജ്ഞർക്ക് പുതിയ ചില കണ്ടെത്തലുകൾ നടത്താനുള്ള സാധ്യത നൽകിയത്. ഈ കണ്ടെത്തലുകൾ ആര്യന്മാരുടെ പലവിധത്തിലുള്ള അധീശത്വം സംബന്ധിച്ച തിയറികളെല്ലാം പൊളിക്കുന്നവയാണ്.

വേദ ഹൈന്ദവ സംസ്കാരത്തിന്റെയും സംസ്കൃതഭാഷയുടെയും ഉറവിടം ഹാരപ്പൻ നാഗരികതയായിരുന്നുവെന്ന വാദം ഈ ഡിഎൻഎ ഫലങ്ങൾ തള്ളിക്കളയുന്നുണ്ട്. ഇതിനു കാരണം ഈ ഡിഎൻഎക്ക് ഇന്നത്തെ ഇന്ത്യയിലെ ദക്ഷിണേന്ത്യൻ നാടുകളിൽ പാർക്കുന്നവരുടെ ഡിഎൻഎയുമായാണ് സാമ്യം എന്നതാണ്. അതായത്, ഹാരപ്പയിൽ ജീവിച്ചിരുന്ന മനുഷ്യർ ദ്രാവിഡരാകാനാണ് ഇട എന്ന് ചുരുക്കം.

ഉത്തരേന്ത്യയിലെ ഉയർന്ന ജാതിക്കാരുടെ വാദം ഹാരപ്പൻ നാഗരികത തങ്ങളുടേതായിരുന്നെന്നും അവിടെയാണ് തങ്ങളുടെ വേദങ്ങളും മറ്റും ഉറവെടുത്തതെന്നുമായിരുന്നു. സവർണ പശ്ചാത്തലമുള്ള പല ചരിത്രമെഴുത്തുകാരും ഈ വാദഗതിയെ വലിയ തെളിവുകളുടെ ബലമൊന്നുമില്ലാതെ സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു.

കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍