UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നയാള്‍ 11കാരിയെ ബലാല്‍സംഗം ചെയ്തതിന് അറസ്റ്റില്‍

എല്ലാ സ്ത്രീകളും ഇയാളുടെ കൈയില്‍ രക്ഷാബന്ധന്‍ കെട്ടുന്നതാണ് പ്രധാന പരിപാടി.

മധ്യപ്രദേശില്‍ രക്ഷാബന്ധന്‍ മാമാങ്കങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധ നേടിയയാള്‍ 11കാരിയെ ബലാല്‍സംഗം ചെയ്തതിന് അറസ്റ്റിലായി. ബേതുല്‍ ജില്ലയിലാണ് തിങ്കളാഴ്ച അറസ്റ്റ് നടന്നത്. രാജേന്ദ്ര സിങ് എന്ന ഇയാളുടെ ചെയ്തികളെക്കുറിച്ച് ഒരു കത്ത് പൊലീസിന് ലഭിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

കത്തിലെ വിവരങ്ങള്‍ ഗൗരവമേറിയതാണെന്ന് ബോധ്യപ്പെട്ടതോടെ തങ്ങള്‍ അന്വേഷണം തുടങ്ങുകയായിരുന്നെന്ന് ബേതുല്‍ഗഞ്ജ് പൊലീസ് സ്റ്റേഷനിലെ ഇന്‍ചാര്‍ജ് മോട്ടിലാല്‍ കുശ്വാഹ പറയുന്നു. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി സംഭവം നടന്നുവെന്ന് സമ്മതിച്ചതായും കുടുംബത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കിവരുന്നതായും കുശ്വാഹ വിശദീകരിച്ചു.

രാജേന്ദ്ര സിങ് വന്‍ രക്ഷാബന്ധന്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട് ബേതുല്‍ ജില്ലയില്‍. ഈ പരിപാടികളില്‍ ധാരാളം സ്ത്രീകള്‍ പങ്കെടുക്കും. എല്ലാ സ്ത്രീകളും ഇയാളുടെ കൈയില്‍ രക്ഷാബന്ധന്‍ കെട്ടുന്നതാണ് പ്രധാന പരിപാടി. ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടികളാണ് രാജേന്ദ്ര സംഘടിപ്പിക്കാറുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍