UPDATES

വിപണി/സാമ്പത്തികം

വിപണിയിലെ ധനലഭ്യത കൂട്ടും; കരുതൽ ശേഖരം കൈമാറുന്നത് പരിശോധിക്കാൻ സമിതി: റിസർവ്വ് ബാങ്ക് കേന്ദ്രവുമായി സമവായത്തിൽ

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിൽ നിന്ന് പിൻവാങ്ങുക എന്നതായിരുന്നു ആർബിഐ ഡയറക്ടർമാരുടെ പ്രധാന താൽപര്യം എന്നാണ് ഡയറക്ടർമാരിൽ ചിലരിൽ നിന്നുള്ള പ്രതികരണങ്ങൾ കാണിക്കുന്നത്.

നവംബർ 22ന് 8000 കോടി രൂപയുടെ സർക്കാർ സെക്യൂരിറ്റികൾ വാങ്ങാൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഓപൺ മാർക്കറ്റ് ഓപ്പറേഷൻസ് വഴിയാണിത് നടപ്പിലാക്കുക. കേന്ദ്ര സര്‍ക്കാർ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ആർബിഐയിലേക്ക് ഡയറക്ടർ സ്ഥാനം നൽകി കടത്തിവിട്ട സ്വദേശി ജാഗരൺ മഞ്ച് സംഘാടകനും ആർഎസ്എസ്സിന്റെ സൈദ്ധാന്തികനുമായ സ്വാമിനാഥൻ ഗുരുമൂര്‍ത്തിയുടെ ശക്തമായ ഇടപെടലാണ് കേന്ദ്രത്തിന്റെ താൽപര്യം നടപ്പിലാകാൻ വഴിയൊരുക്കിയത്. സർക്കാരിന്റെ സെക്യൂരിറ്റികൾ വാങ്ങിയാണ് വിപണിയിലേക്ക് 8,000 കോടി രൂപ എത്തിക്കുക.

ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സര്‍വീസസ് ഗ്രൂപ്പിന്റെ 256 ഉപസ്ഥാപനങ്ങൾ ഇതര ബാങ്കുകളിൽ നിന്നെടുത്ത കടങ്ങളും ഇന്റർ കോർപ്പറേറ്റ് ഡെപ്പോസിറ്റുകളും തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സൃഷ്ടിക്കപ്പെട്ട ആസ്തി-ബാധ്യതാ സംതുലനപരമായ പ്രശ്നം വിപണിയിലുണ്ട്. ഇത് എത്രയും പെട്ടെന്ന് തീര്‍പ്പാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം. ഈ പ്രശ്നം നടപ്പ് സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ ധനകമ്മിയായി മാറുമെന്ന് ആർബിഐ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബാങ്കിങ് വ്യവസ്ഥയിലെ ധനാനുപാതം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാനായി ആർബിഐ നടത്താറുള്ള ഇടപെടലാണ് ഓപൺ മാർക്കറ്റ് ഓപ്പറേഷൻസ് (ഒഎംഒ).

വായ്പാക്കാര്യങ്ങളിൽ വീഴ്ച വരുത്തിയ ബാങ്കുകളോടുള്ള സമീപനത്തിൽ അയവ് വരുത്താൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതാണ് മറ്റൊരു പ്രധാന തീരുമാനം. ഇവർക്ക് ദോഷകരമാകുന്ന ചില നിയന്ത്രണങ്ങൾ നീക്കും.

കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും തമ്മിലുള്ള പ്രധാന തർക്ക വിഷയങ്ങൾ പരിശോധിച്ച് പരിഹാരം കണ്ടെത്താൻ രണ്ട് സമിതികൾക്ക് രൂപം നൽകാൻ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമെടുത്തതും കേന്ദ്ര സർക്കാരിന്റെ വിജയമായി. പ്രധാനമായി റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിന്റെ മൂന്നിലൊന്ന് ഭാഗം കേന്ദ്ര സർക്കാരിന് കൈമാറുന്നതു സംബന്ധിച്ചുള്ള തര്‍ക്കമാണ് ഈ സമിതികൾ കൈകാര്യം ചെയ്യുക.

ആർബിഐ യോഗത്തില്‍ കഴിഞ്ഞദിവസം പ്രധാനമായി ചർച്ച ചെയ്യപ്പെട്ടത് ഇടത്തരം, ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കുന്നതു സംബന്ധിച്ചായിരുന്നു. രാജ്യത്തെ വിപണിയിലെ ധനലഭ്യത നയപരമായ പാളിച്ചകൾ മൂലം ഇടിഞ്ഞത് കേന്ദ്രത്തെ വിഷമത്തിലാക്കിയിരുന്നു. ഇതിനുള്ള പരിഹാരമായാണ് റിസർവ്വ് ബാങ്കിന്റെ ഇടപെടൽ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലും കേന്ദ്രം വിജയിച്ചു. നിലവിൽ റിസർവ്വ് ബാങ്ക് ഇക്കാര്യത്തിൽ പുലർത്തുന്ന ചില നിയന്ത്രണങ്ങൾ നീക്കും. ബാങ്കുകൾക്ക് 25 കോടി രൂപ വരെയുള്ള വായ്പകൾ നൽകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കും.

കരുതല്‍ ധനം പങ്കിടുന്നതു ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനായി രൂപീകരിക്കപ്പെട്ട സമിതിയിലാണ് ഇനി കേന്ദ്രത്തിന്റെ പ്രതീക്ഷ. സമിതി ശുപാർശ ചെയ്യുകയാണെങ്കിൽ 2019 പൊതുതെരഞ്ഞെടുപ്പിനു മുൻപ് ബാങ്കുകളുടെ ക്രയശേഷി വർധിപ്പിക്കാൻ സർക്കാരിന് സാധിക്കും. 4 ലക്ഷം കോടിയോളം രൂപ പൊതുവിപണിയിലെത്തിക്കാനുള്ള അവസരമാണ് കൈവരിക. നോട്ടുനിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കലിന്റെയും അനന്തരഫലങ്ങളനുഭവിക്കുന്ന രാജ്യത്തെ വിപണിയെ ഉഷാറാക്കാൻ ഈ നടപടി വഴി സാധിച്ചേക്കും.

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിൽ നിന്ന് പിൻവാങ്ങുക എന്നതായിരുന്നു ആർബിഐ ഡയറക്ടർമാരുടെ പ്രധാന താൽപര്യം എന്നാണ് ഡയറക്ടർമാരിൽ ചിലരിൽ നിന്നുള്ള പ്രതികരണങ്ങൾ കാണിക്കുന്നത്. പരസ്യമായ ഗ്വാഗ്വാ വിളികളിലേക്ക് കാര്യങ്ങളെത്തുമോയെന്ന് എല്ലാവരും ഭയന്നു. സ്ഥാപനത്തിന്റെ വിശ്വാസ്യത തകരാറിലാക്കാനിടയുള്ള ഈ സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാൻ ആർബിഐ കരുതലെടുത്തു. കേന്ദ്രത്തിന്റെ സമ്മർദ്ദം ഏതാണ്ട് വിജയം കണ്ടത് ഇതിലൂടെയാണ്.

റിസർവ്വ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്നുള്ള പങ്ക് സ്വന്തമാക്കുക, പ്രസ്തുത ധനത്തിന്റെ ക്രയവിക്രയങ്ങളിൽ ഭാവിയിലും സർക്കാരിന്റെ ഇടപെടൽ സാധ്യത ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഗുരുമൂർത്തിയിൽ ഏൽപ്പിക്കപ്പെട്ടിരുന്നതെന്ന് വ്യക്തം. ഡയറക്ടർ ബോർഡ് യോഗംത്തിന്റെ സമയം ഇദ്ദേഹത്തിന്റെ വാദങ്ങളിൽ ചുറ്റിപ്പറ്റിയാണ് ചെലവഴിക്കപ്പെട്ടത്. റിസർവ്വ് ബാങ്ക് ഇത്രയധികം കരുതൽ ധനം സൂക്ഷിക്കേണ്ടതില്ലെന്നായിരുന്നു ഗുരുമൂർത്തിയുടെ വാദം. ലോകത്തിലൊരു ബാങ്കും ഇത്രയും കരുതൽ ധനം കരുതുന്നില്ല എന്നും അദ്ദേഹം വാദിച്ചു.

ഉര്‍ജിത് പട്ടേല്‍ രാജി വയ്ക്കില്ല; കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ മഞ്ഞുരുകലിന് ശ്രമം

നോട്ടുനിരോധനം കള്ളപ്പണവും വ്യാജ നോട്ടുകളും ഇല്ലാതാക്കില്ലെന്ന് ആർബിഐ പറഞ്ഞു; മോദിയുടെ പ്രഖ്യാപനത്തിന് 4 മണിക്കൂർ മുമ്പ്

“സിധുവിനെ പോലെയല്ല, കളിക്കേണ്ടത് ദ്രാവിഡിനെ പോലെ”: ആര്‍ബിഐ ബോര്‍ഡിനോട് രഘുറാം രാജന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍