UPDATES

“ഇത് ഒരു റിയല്‍ പൈലറ്റ് പ്രോജക്ട്”; അഭിനന്ദിനെ വിട്ടുനല്‍കാന്‍ തയ്യാറാണെന്നുള്ള പാക് വാഗ്ദാനത്തിന് മോദിയുടെ മറുപടി

‘ഇപ്പോള്‍ നമ്മള്‍ അത് യഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. മുമ്പ് അത് വെറുമൊരു പരിശീലനം മാത്രമായിരുന്നു.’ മോദി

പാകിസ്താന്റെ പിടിയിലായ ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടു നല്‍കാന്‍ തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ പാകിസ്താനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരോക്ഷ പ്രസ്താവന. ഒരു സയന്‍സ് അവാര്‍ഡ് ചടങ്ങിലായിരുന്നു മോദിയുടെ പ്രസ്താവന.

‘പൈലറ്റ് പ്രോജക്ടുകള്‍ നടത്തുന്നതിനായി നിങ്ങളുടെ ജീവിതം ഒരു ലബോറട്ടറിയില്‍ ചെലവഴിക്കുന്നവരാണ്. ഒരു പൈലറ്റ് പ്രോജക്ടില്‍ ഒരുപാട് ജോലി കൈകാര്യം ചെയ്യുന്നതിനുള്ള പ്രക്രിയകള്‍ നടക്കുന്നു. ഇപ്പോള്‍ ഒരു പൈലറ്റ് പ്രോജക്ട് പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ അത് യഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. മുമ്പ് അത് വെറുമൊരു പരിശീലനം മാത്രമായിരുന്നു.’ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

“നമ്മുടെ കോഴിക്കോട് ഇങ്ങനെ നടക്കുമോ?”; സംഘ പരിവാര്‍ ഭീഷണിയില്‍ കോഴിക്കോട്ടെ കറാച്ചി ദര്‍ബാര്‍ ഹോട്ടലിലെ ‘ക’ ഫ്ലക്സ് കൊണ്ട് മറക്കേണ്ടിവന്ന ഹോട്ടലുടമ ചോദിക്കുന്നു

. ട്രൈബല്‍ വകുപ്പ് കൊടുത്ത ആട്ടിന്‍കൂട് വനം വകുപ്പ് തകര്‍ത്തത് തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച്; കേരളത്തില്‍ ആദിവാസികളെ കാട്ടില്‍ നിന്നും ആട്ടിയോടിക്കുന്നത് ഇങ്ങനെയാണ്

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ ബുധനാഴ്ച വ്യോമാതിര്‍ത്തി ലംഘിച്ചു കടന്നുകയറിയിരുന്നു. അവയെ തടയുന്നതിനായിട്ടായിരുന്നു അവന്തിപ്പുര വ്യോമതാവളത്തില്‍ നിന്ന് അഭിനന്ദനുള്‍പ്പെടെയുള്ള വ്യോമസേനാ സംഘം മിഗ് 21ല്‍ പുറപ്പെട്ടത്. പാകിസ്താനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടര്‍ന്ന പാക് അധിനിവേശ കശ്മീരിലേക്ക് കടന്ന അഭിനന്ദിന്റെ വിമാനത്തിന് വെടിയേല്‍ക്കുകയായിരുന്നു.

സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിച്ചുവെന്നും ഇതു സംബന്ധിച്ചു പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന് പിറകെ ഉച്ചയോടെയാണ് ഇന്ത്യന്‍ വൈമാനികന്‍ പാക് കസ്റ്റഡിയുലുണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചത്. എന്നാല്‍, ഒരുദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ അഭിനന്ദനനെ പാകിസ്താന്‍ മോചിപ്പിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് എത്തി. സൈനികനെ നാളെ വാഗാ അതിര്‍ത്തിവഴി കൈമാറുമെന്നാണ് പുറത്തുവരുന്ന അവസാന റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍