UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിലയൻസ് ജീവനക്കാർ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന കേന്ദ്രത്തിൽ: തുമ്പില്ലാതെ പൊലീസ്

സുരക്ഷാ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസുകാർ സസ്പെൻഷനിലാണ്.

റിലയൻസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന രണ്ടുപേരെ ഛത്തീസ്ഗഢിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന കേന്ദ്രത്തിൽ നിന്ന് പിടികൂടിയ സംഭവത്തിൽ ഇനിയും വ്യക്തത കിട്ടാതെ പൊലീസ്. ഡിസംബർ അഞ്ചാം തിയ്യതിയാണ് ഇവർ പിടിയിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

റിലയൻസ് ജിയോ ജീവനക്കാരാണ് ഇവരെന്നാണ് അവകാശപ്പെടുന്നത്. അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള സ്ട്രോങ് റൂമിലേക്ക് ഇവർ എങ്ങനെയാണ് കടന്നതെന്നതിൽ അവ്യക്തത തുടരുകയാണ്. ഇവരുടെ പക്കൽ തിരിച്ചറിയൽ കാർഡുകളൊന്നും ഉണ്ടായിരുന്നില്ല. തിരിച്ചറിയൽ കാർഡില്ലാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്ർ സൂക്ഷിച്ച സ്ഥലത്തേക്ക് കയറാൻ അനുവാദമില്ല.

സുരക്ഷാ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസുകാർ സസ്പെൻഷനിലാണ്. ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാണെന്ന് ആരോപണമുണ്ട്. നവംബർ അഞ്ചാംതിയ്യതി സ്ട്രോങ് റൂമിന്റെ പരിസരത്തിരുന്ന് ഒരു ബിഎസ്എഫ് ഇൻസ്പെക്ടർ ലാപ്ടോപ് ഉപയോഗിച്ചത് വിവാദമായിരുന്നു. ഛത്തീസ്ഗഢിലെ ബെമേതാര ജില്ലയിലായിരുന്നു ഈ സംഭവം.

ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തിരിമറി നടത്താൻ ശ്രമം നടക്കുന്നതായി ആരോപണങ്ങളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍