UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുൺ ജയ്റ്റ്‌ലിയുടെ ആരോഗ്യനില: ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സർക്കാർ

മാധ്യമങ്ങൾക്ക് ജയ്റ്റ്‌ലിയുമായി ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല. അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നാണ് ജയ്റ്റ്‌ലിയുടെ ഓഫീസ് പറയുന്നത്.

മുൻ ധനമന്ത്രി അരുൺ ജയ്റ്റ്‍ലിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർക്കാർ. കേന്ദ്ര സര്‍ക്കാർ വക്താവ് സിതാംശു കർ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങളും വിട്ടു നിൽക്കണമെന്ന് സിതാംശു ആവശ്യപ്പെട്ടു.

മാധ്യമങ്ങൾക്ക് ജയ്റ്റ്‌ലിയുമായി ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല. അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നാണ് ജയ്റ്റ്‌ലിയുടെ ഓഫീസ് പറയുന്നത്.

അതെസമയം വരുന്ന മന്ത്രിസഭയിൽ ജയ്റ്റ്‌ലി അംഗമാകാനുള്ള സാധ്യത വളരെ കുറവാണെന്ന് റിപ്പോർ‌ട്ടുകളുണ്ട്. ആരോഗ്യനില പരിഗണിച്ച് മാറി നിന്നേക്കുമെന്നാണ് അറിയുന്നത്.

Read: ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്തതല്ലേ എന്ന് ചോദ്യം; ക്രൂര മര്‍ദ്ദനം, നഖം പറിക്കല്‍, നഗ്നനാക്കി ചോദ്യം ചെയ്യല്‍; വ്യാജരേഖ കേസില്‍ ആദിത്യയുടെ മൊഴിയുടെ പൂര്‍ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍