UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയത്തിനിടയിലും റിസർവ്വ് ബാങ്കിന്റെ പരീക്ഷ മാറ്റിയില്ല; പ്രതിഷേധമുയരുന്നു

റിസര്‍വ് ബാങ്ക് ഓഫീസര്‍ ഗ്രേഡ് ബി തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ചത്തേക്ക് നിശച്ചയിച്ചിരുന്നത്.

കേരളത്തിലെ 14 ജില്ലകളും പ്രളയക്കെടുതിയിൽ നട്ടംതിരിയുമ്പോഴും നിശ്ചയിച്ച പരീക്ഷ മാറ്റിവെക്കാതെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് നിശ്ചയിച്ച പരീക്ഷ മാറ്റിവെക്കാൻ റിസർവ്വ് ബാങ്ക് തയ്യാറായില്ല. ഉദ്യോഗാർത്ഥികളുടെ ആവർത്തിച്ചുള്ള അപേക്ഷ കേൾക്കാൻ റിസർവ്വ് ബാങ്ക് തയ്യാറായില്ലെന്നാണ് ആരോപണം.

റിസര്‍വ് ബാങ്ക് ഓഫീസര്‍ ഗ്രേഡ് ബി തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ചത്തേക്ക് നിശ്ചയിച്ചിരുന്നത്.

എണ്ണായിരത്തോളം പേരാണ് പരീക്ഷ എഴുതാനുള്ളത്. ഇടുക്കി, വയനാട് എന്നീ ജില്ലകളിലുള്ളവര്‍ക്ക് അതാത് ജില്ലകളിലായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. മറ്റ് 12 ജില്ലകളിലുള്ളവർക്ക് ഇതര ജില്ലകളിലും നാഗർകോവിലിലും പരീക്ഷാ കേന്ദ്രങ്ങൾ നൽകിയിരുന്നു. ഇവിടങ്ങളിലെല്ലാം പരീക്ഷ നിശ്ചയിച്ച സമയത്ത് നടത്തുമെന്നാണ് റിസർവ്വ് ബാങ്കിന്റെ നിലപാട്. ഇത് എങ്ങനെയാണെന്ന് വ്യക്തമല്ല.

പരീക്ഷാ കേന്ദ്രങ്ങൾ പലതും വെള്ളത്തിലാണ്. വാഹനത്തിൽ ഉദ്യോഗാർത്ഥികൾക്ക് എത്തിപ്പെടാനും സാധ്യമല്ല. പുനപ്പരീക്ഷ നടത്തണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍