UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലജ്ജയുണ്ടെങ്കില്‍ ശരദ് യാദവ് തന്റെ രാജ്യസഭാംഗത്വം രാജിവെക്കണം -ജെഡിയു

ലാലുമായി ചേര്‍ന്ന് പുതിയ രാഷ്ടീയ സമവാക്യങ്ങള്‍ക്ക് രൂപം നല്‍കാനുളള നീക്കത്തിലാണ് ശരദ് യാദവ്

മഹാസഖ്യം പിരിച്ചുവിട്ട് ബിജെപിയുടെ പിന്തുണ സ്വീകരിച്ച ജെഡിയു നേതാവ് നിധീഷ് കുമാറിന്റെ നിലപാടില്‍ ലജ്ജിക്കുന്നുവെങ്കില്‍ ശരദ് യാദവ് തന്റെ രാജ്യസഭ അംഗത്വം രാജിവെക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപെട്ടു. ജെഡിയു ദേശീയ അദ്ധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന ശരത് കുമാര് തന്റെ അഹങ്കാരം മാറ്റിവെച്ച് പാര്‍ട്ടി കാര്യത്തിനു മുന്‍ഗണന നല്‍കണമെന്നും അല്ലെങ്കില്‍ അദ്ദേഹം തന്റെ രാജ്യസഭാംഗത്വം രാജിവെക്കണമെന്നും മുതിര്‍ന്ന നേതാവ് അജയ് അലോക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ബീഹാറിലെ ജനത മഹാസഖ്യത്തിനു വോട്ട് നല്‍കിയെന്നത് സത്യമാണ്. എന്നാല്‍ അഴിമതി നടത്താനാല്ല അവര്‍ വോട്ടു നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചേര്‍ന്ന് മഹാസഖ്യം തകര്‍ത്ത നിധീഷിന്റെ നിലപാടിനെതിരെ ശരത് യാദവ് രൂക്ഷവിമര്‍ശനം നടത്തിയ പശ്ചാതലത്തിലാണ് അജയ് അലോകിന്റെ പ്രതികരണം.

അതെസമയം ജെഡിയുവില്‍ കടുത്ത അഭിപ്രായഭിന്നത നില്‍നില്‍ക്കുന്നുണ്ടെന്ന് ബിജെപി നേതാവ് എസ് പ്രകാശ് സമ്മതിച്ചു. എന്തുകൊണ്ടാണ് അഭിപ്രായഭിന്നതയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പിന്തുണക്കാന്‍ കാരണമെന്താണെന്ന് നിധീഷ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും നിധീഷ് കുമാറും തമ്മില്‍ കടുത്ത പോര് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതെസമയം ജെഡിയുവിനെതിരായി ജനവികാരം ഉണ്ടാക്കാനുളള ശരദ്‌യാദ്‌വിന്റെ നീക്കം വിജയിക്കില്ലെന്നും പ്രകാശ് പറഞ്ഞു. അതെസമയം, ഈ മാസം 19 ന് നടക്കാനിരിക്കുന്ന പാര്‍ടി ദേശീയ സമിതിയില്‍ ശരദ് യാദവും അന്‍വര്‍ അലിയും പങ്കെടുക്കുമെന്നും പാര്‍ടി പിളരില്ലെന്നുമാണ് കഴിഞ്ഞ ദിവസം ദേശീയ നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലാലുമായി ചേര്‍ന്ന് പുതിയ രാഷ്ടീയ സമവാക്യങ്ങള്‍ക്ക് രൂപം നല്‍കാനുളള നീക്കത്തിലാണ് ശരദ് യാദവ്. അതിനായി സാധ്യമായ വഴികളദ്ദേഹം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍