UPDATES

ട്രെന്‍ഡിങ്ങ്

സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥിനി‍യുടെ വിദ്വേഷപ്രചാരണം: ജാമ്യത്തിന് ഉപാധിയായി ഖുർ ആൻ വിതരണം ചെയ്യണമെന്ന് കോടതി

റിച്ച ഭാര്‍തിയെ ജയിലിലിട്ടതോടെ ചില ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

ഒരു മതവിഭാഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വിദ്യാർത്ഥിനിക്ക് ജാമ്യം. റാഞ്ചിയിലെ ബിരുദ വിദ്യാർത്ഥിനിയായ റിച്ച ഭാർതിക്കാണ് കോടതി ഉപാധിയോടെ ജാമ്യം നൽകിയത്. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ച് ഖുർ ആൻ കോപ്പികൾ സംഭാവന ചെയ്ത് അതിന്റെ രശീതും കൊണ്ടു വരാനാണ് കോടത് ജാമ്യത്തിന് ഉപാധി വെച്ചിരിക്കുന്നത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് മനീഷ് കുമാർ സിങ്ങിന്റേതാണ് വിധി.

ഹരജിക്കാരനായ മൻസൂ ഖലീഫ എന്നയാൾക്കും ഖുർ ആനിന്റെ ഒരു കോപ്പി നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. സർദാർ അൻജുമാൻ കമ്മിറ്റി മെമ്പറാണ് ഇദ്ദേഹം.

‌ഫേസ്ബുക്കിലും വാട്സാപ്പിലും ഒരു മതവിഭാഗത്തിനെതിരെ റിച്ച ഭാർതി വിദ്വേഷപ്രചാരണം നടത്തിയെന്നാണ് ഖലീഫ പിതോറിയ പൊലീസ് സ്റ്റേഷനിൽ ജൂലൈ 12ന് പരാതി നൽകിയത്. സമൂഹത്തിലെ മതപരമായ സൗഹാർദ്ദം തകർക്കാൻ ഈ പോസ്റ്റ് കാരണമാകുമെന്നും ഖലീഫ പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട പിതോറിയ പൊലീസ് ഉടനെത്തന്നെ നടപടിയെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു.

റിച്ച ഭാര്‍തിയെ ജയിലിലിട്ടതോടെ ചില ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. റിച്ച ഭാർതിയെ വിട്ടയയ്ക്കുമെന്ന് റൂറൽ എസ്പിയുടെ ഉറപ്പ് കിട്ടിയപ്പോഴാണ് പ്രതിഷേധ പ്രകടനവുമായി എത്തിയവർ പിരിഞ്ഞു പോയത്.

അതെസമയം കോടതിയുത്തരവ് താൻ പാലിക്കില്ലെന്ന് റിച്ച ഭാർതി പറഞ്ഞു. ഇന്ന് തന്നോട് ഖുര്‍ ആൻ വിതരണം ചെയ്യാൻ പറഞ്ഞ കോടതി നാളെ തന്നോട് ഇസ്ലാംമതം സ്വീകരിക്കണമെന്ന് പറയുമെന്നായിരുന്നു റിച്ചയുടെ പ്രതികരണം. മുസ്ലിങ്ങളും വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടെന്ന് റിച്ച ആരോപിച്ചു. 15 ദിവസത്തിനുള്ളിൽ ഖുർ ആൻ വിതരണം ചെയ്ത് അതിന്റെ രശീതികൾ കോടതിയിലേൽപ്പിക്കണമെന്നാണ് ഉത്തരവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍