UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍

അഴിമുഖം പ്രതിനിധി

ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍ 19 ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനല്‍ ഉറപ്പിച്ചത്. 97 റണ്‍സിനാണ് ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 പന്തില്‍ 72 റണ്‍സ് എടുത്ത അല്‍മോല്‍ പ്രീതിന്റെ ബാറ്റിംഗ് കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 42.4 ഓവറില്‍ 170-ന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഇന്ത്യയ്ക്കുവേണ്ടി മായങ്ക് ഡാഗര്‍ മൂന്നും ആവേശ് ഖാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.39 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ്‌സ്‌കോറര്‍.

നേരത്തെ ഇന്ത്യയുടെ ഇന്നിങ്ങ്‌സില്‍ അല്‌മോലിനു പിന്തുണയുമായി നിന്ന സര്‍ഫ്രാസ് ഖാന്‍ 71 പന്തില്‍ നിന്ന് 59-ഉം വാഷിങ്ടണ്‍ സുന്ദര്‍ 45 പന്തില്‍ നിന്ന് 43-ഉം റണ്‍സെടുത്തു. ഖാനും അന്‍മോല്‍പ്രീതും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിചേര്‍ത്ത 70 റണ്‍സാണ് ഇന്ത്യയുടെ ബാറ്റിങ്ങില്‍ നിര്‍ണായകമായത്.

അഞ്ചാം തവണയാണ് ഇന്ത്യ അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലില്‍ കളിക്കുന്നത്. മൂന്ന് തവണ ജേതാവായാ ഇന്ത്യ 2006-ല്‍ പാകിസ്താനോട് ഫൈനലില്‍ തോറ്റു. 2000, 2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യ ലോകചാമ്പ്യന്മാരായത്.

ബംഗ്ലാദേശും വെസ്റ്റിന്‍ഡീസും തമ്മിലെ മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ ഇന്ത്യയുടെ എതരാളി. ഫിബ്രവരി പതിനൊന്നിനാണ് വിന്‍ഡീസ്-ബംഗ്ലാദേശ് സെമി ഫൈനല്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍