UPDATES

ഇന്ത്യ

24 മണിക്കൂറിനിടെ മോദി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് രണ്ടു തവണ

പ്രസംഗം വെട്ടിച്ചുരുക്കി ഓഫീസിലേക്ക് മടങ്ങിയ പ്രധാനമന്ത്രി സര്‍ക്കാരിലെയും കര, നാവിക, വ്യോമ സേനാമേധാവികളുടെയും ഉന്നതതല യോഗത്തിന് നേതൃത്വം നല്‍കി.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമസേനയുടെ വ്യോമാക്രമണവും പാക് സേനയുടെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ പാക് സേനയുടെ പിടിയിലായ സാഹചര്യവും നിലനില്‍ക്കെ 24 മണിക്കൂറിനിടെ രണ്ടു തവണയാണ് സേനാ മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനുശേഷം പൊതു പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുത്ത മോദി, ബുധനാഴ്ച എത്താനിരുന്ന പരിപാടികളെല്ലാം വെട്ടിച്ചുരുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഇന്നലത്തെ ആദ്യ പൊതുപരിപാടി ‘യൂത്ത് പാര്‍ലമെന്റ്’ ആയിരുന്നു. അതില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ പാക് കടന്നുകയറ്റം സംബന്ധിച്ച അടിയന്തര സന്ദേശം പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്.

പ്രസംഗം വെട്ടിച്ചുരുക്കി ഓഫീസിലേക്ക് മടങ്ങിയ പ്രധാനമന്ത്രി സര്‍ക്കാരിലെയും കര, നാവിക, വ്യോമ സേനാമേധാവികളുടെയും ഉന്നതതല യോഗത്തിന് നേതൃത്വം നല്‍കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൈനിക മേധാവികളുമാണ് വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറാനെത്തിയിരുന്നു.

അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതിന് കൂടിയ സുരക്ഷാ യോഗത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും പാക് സേന പിടികൂടിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദിനെ തിരികെ എത്തിക്കുന്നതിനുള്ള നടപടികളും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനെ ഉടന്‍ തിരിച്ചയയ്ക്കണമെന്ന് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍