UPDATES

ട്രെന്‍ഡിങ്ങ്

പൗരത്വപരിശോധന ഫോറം: ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ആശങ്കയില്‍

മ്യാന്‍മറിലെ രഖിനെ സംസ്ഥാനത്ത് താമസിക്കുമ്പോള്‍, ഓരോ ആറുമാസത്തിലും ഇത്തരത്തിലുള്ള ചോദ്യാവലികള്‍ പൂരിപ്പിച്ച് നല്‍കിയ ഓര്‍മ്മയാണ് തനിക്കുള്ളതെ് 2009 ല്‍ ഡല്‍ഹിയിലെത്തിയ മുഹമ്മദ് ഇസ്മയില്‍ എന്ന 32 കാരന്‍ പറയുന്നു

തലസ്ഥാനത്ത് അഭയാര്‍ത്ഥികളായി എത്തിയ റോഹിങ്ക്യകള്‍ക്ക്് ‘ദേശീയത പരിശോധന’ ഫോറങ്ങള്‍ വിതരണം ചെയ്ത ഡല്‍ഹി പോലീസിന്റെ നടപടി ആശങ്കയ്ക്ക് കാരണമായി. അനഃധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയും അവരെ നാടുകടത്താനുള്ള നടപടികള്‍ ത്വരിതവും ഊര്‍ജ്ജിതവുമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് റോഹിങ്ക്യകള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ഒരു ഫോറം വിതരണം ചെയ്തത്. എന്നാല്‍ തങ്ങളെ നാടുകടത്തുമെന്ന ഭയം കാരണം പലരും ഇത് പൂരിപ്പിച്ച് നല്‍കാന്‍ തുടക്കത്തില്‍ വിസമ്മതിക്കുകയായിരുന്നു.

ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഫോറങ്ങള്‍ വിതരണം ചെയ്തതെന്ന് അറിയില്ലെങ്കിലും അത് പൂരിപ്പിച്ച് നല്‍കാന്‍ തങ്ങള്‍ അഭയാര്‍ത്ഥികളെ പ്രേരിപ്പിച്ചതായി ‘രോഹിങ്ക്യ മനുഷ്യാവകാശ മുന്‍കൈ’ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ 29കാരനായ സബീര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത, മ്യാന്‍മാര്‍ വിടുതിന് മുമ്പ് ചെയ്തിരുന്ന ജോലി, കണ്ണിന്റെയും മുടിയുടെയും നിറം, മ്യാന്‍മാറിലെ വീട്ടുവിലാസം, രാജ്യം വിട്ടതിന്റെ വിശദാംശങ്ങള്‍, മ്യാന്‍മറില്‍ നിന്നാണോ ബംഗ്ലാദേശില്‍ നിന്നാണോ ഇന്ത്യയില്‍ പ്രവേശിച്ചത്, സഞ്ചാരമാര്‍ഗ്ഗം, പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍, മ്യാന്‍മറില്‍ വച്ച് അറസ്റ്റ് ചെയ്യ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് അഞ്ച് പേജുള്ള ചോദ്യാവലിയില്‍ ചോദിച്ചിരിക്കുന്നത്.

വ്യക്തിയെ ഇന്ത്യയില്‍ എത്താന്‍ സഹായിച്ച വ്യക്തി/ഏജന്‍സി അല്ലെങ്കില്‍ ട്രാവല്‍ ഏജന്‍സിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു പതിവ് പരിശോധനയാണെന്നും ആ സമൂഹത്തിലുള്ള ആളുകള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടോ എന്ന് തിട്ടപ്പെടുത്തുക മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും തെക്ക് കിഴക്ക് ഡിസിപി റോമില്‍ ബാനിയ വിശദീകരിച്ചു. തങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കാര്‍ഡ് ഉണ്ടെങ്കിലും ചോദ്യാവലിയില്‍ അതിനെ കുറിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ലെമന്ന് വികാസ്പുരിയില്‍ താമസിക്കുന്ന 29കാരനായ അബ്ദുള്‍ ഖാന്‍ പറയുന്നു.

ഒക്ടോബര്‍ 13ന് തങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രണ്ട് അഭയാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നീട്ടിവെച്ചിരിക്കുകയാണ്. എന്നാല്‍ അടിയന്തിര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. മ്യാന്‍മറിലെ രഖിനെ സംസ്ഥാനത്ത് താമസിക്കുമ്പോള്‍, ഓരോ ആറുമാസത്തിലും ഇത്തരത്തിലുള്ള ചോദ്യാവലികള്‍ പൂരിപ്പിച്ച് നല്‍കിയ ഓര്‍മ്മയാണ് തനിക്കുള്ളതെ് 2009 ല്‍ ഡല്‍ഹിയിലെത്തിയ മുഹമ്മദ് ഇസ്മയില്‍ എന്ന 32 കാരന്‍ പറയുന്നു. തങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കാനാണോ ഡല്‍ഹിയിലും ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന ഭീതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍