UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിങ്ക്യകള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും നാടുകടത്തണമെന്നും വീണ്ടും കേന്ദ്രസര്‍ക്കാര്‍

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണ്. അതുകൊണ്ട് അവരെ തിരിച്ചയക്കണമെന്ന് അഭ്യന്തര സഹമന്ത്രി ജൂലൈയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്തുനിന്നും നാടുകടത്താനുളള നീക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രോഹിങ്ക്യകള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും നാടുകടത്തണമെന്നും കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച്‌ തീരുമാനം സര്‍ക്കാര്‍ തീരുമാനിക്കട്ടെയന്ന് സത്യവാങ്മുലത്തില്‍ ആവശ്യപെട്ടു. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപെട്ട് സര്‍ക്കാറിന്റെ വാദം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്. ” റോഹിങ്ക്യകളെ സംബന്ധിച്ചിടത്തോളം ഇന്ത്യ -മ്യന്‍മര്‍ അതിര്‍ത്തിയില്‍ നിന്നും വന്നവരാണെന്നാണ് അവരുടെ അവകാശവാദം. അത്തരത്തിലുളള നിയമവിരുദ്ധമായ കുടിയേറ്റത്തിലൂടെ ഇന്നുവരെ 40,000 അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്” സത്യാവാങ്മുലത്തില്‍ കേന്ദ്രം വ്യക്തമാക്കി. കേന്ദ്രത്തിന്റെ മറുപടി കുറിച്ചശേഷം കേസ് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റിവെച്ചു.

അതെസമയം, ദേശീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുകയെന്ന് അഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം വാര്‍ത്താ എജന്‍സിയോട് പറഞ്ഞു. ”ഇത് വൈകാര്യക പ്രശ്‌നമാണ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുക. ഇക്കാര്യം സുപ്രിംകോടതിയെ സര്‍ക്കാര്‍ അറിയിക്കും” കിരണ്‍ റിജിജു പറഞ്ഞു.

വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സര്‍ക്കാറിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനത്തെ അദ്ദേഹം എതിര്‍ത്തു. ” രാജ്യത്തെ സംരക്ഷിക്കുകയെന്നത് നമ്മുടെ ചുമതലയാണ്. അതുകൊണ്ട് ഇന്ത്യയെ കുറിച്ചും സര്‍ക്കാറിനെ കുറിച്ചും തെറ്റിദ്ധാരണകള്‍ പരത്തരുതെന്ന് ഞാനപേക്ഷിക്കുന്നു” അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുളള രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. മുഹമ്മദ് സലീമുളള, സമുഹമ്മജ് ശാക്കിര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

ക്രൂരമായ വംശഹത്യയെ തുടര്‍ന്ന് മ്യാന്‍മര്‍ വിട്ടവരാണ് ഇരുവരും. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇവരുടെ വാദം. എന്നാല്‍, അഭയാര്‍ത്ഥികള്‍ രാജ്യത്തിന്റെ സുരക്ഷക്ക് ഭിഷണിയാണെന്നും ഭീകരസംഘടനകളുടെ റിക്രൂട്ടിങുണ്ടാവുമെന്ന് അഭ്യന്തരമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്ക ഇന്നും സുപ്രിംകോടതിക്ക് മുന്നില്‍ അവര്‍ ആവര്‍ത്തിച്ചു. റോഹിങ്ക്യകളെ കണ്ടെത്തി തിരിച്ചയക്കാന്‍ ജില്ലതോറും ദൗത്യസേനയെ നിയോഗിക്കാനും അഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നു. യുഎന്‍എച്ച്‌സിആറില്‍ റജിസറ്റര്‍ ചെയ്ത 14,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തുണ്ടെന്ന് സര്‍ക്കാര്‍ പാര്‍ലിമെന്റിനെ അറിയിച്ചിരുന്നു. ജമ്മു, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍ പ്രദേശ് ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് റോഹിങ്ക്യകള്‍ ജീവിക്കുന്നതെന്ന് സര്‍ക്കാര്‍ ആഗസറ്റ് 9ന് സഭയില്‍ വിശദമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍