UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആർഎസ്എസ് അഫിലിയേറ്റ‍ഡ് സംഘടന മോദിക്ക് കത്തെഴുതി; പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

ഈ വിഷയമുന്നയിച്ച് വിവിധ ടെലികോം കമ്പനികളെ തങ്ങൾ നേരിൽക്കണ്ടതായും സംഘടന പറയുന്നു.

ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ സംഘടന സ്വദേശി ജാഗരൺ മഞ്ച്; പ്രധാനമന്ത്രിക്ക് നിവേദനം നൽകി

ചൈനീസ് ഉല്‍പ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് സംയോജിത സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. ഈ ആവശ്യമുന്നയിച്ച് ഇവർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാർട് ടൈം ഡയറക്ടറായ സ്വാമിനാഥൻ ഗുരുമൂർത്തി കൺവീനറായ സംഘടന കൂടിയാണിത്. ചൈനയ്ക്ക് നൽകിവരുന്ന വ്യാപാര ഇളവുകൾ നീക്കം ചെയ്യണമെന്ന ആവശ്യവും ഇവർക്കുണ്ട്.

ഹുവേയ് ടെക്നോളജീസ് ലിമിറ്റഡ് അടക്കമുള്ള കമ്പനികള്‍ക്ക് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം ലഭിക്കുന്നത് തടയണമെന്ന് സ്വദേശി ജാഗരൺ മഞ്ചിന്റെ മറ്റൊരു കൺവീനറായ അശ്വനി മഹാജൻ പറയുന്നു. “കശ്മീരിൽ മാത്രമല്ല ചൈന ഭീഷണിയായിരിക്കുന്നത്. ടെലികോം മേഖലയിലും ചൈന സുരക്ഷാപരമായി വലിയ ഭീഷണിയാണ്,” അശ്വനി പറയുന്നു.

ഈ വിഷയമുന്നയിച്ച് വിവിധ ടെലികോം കമ്പനികളെ തങ്ങൾ നേരിൽക്കണ്ടതായും സംഘടന പറയുന്നു. ഇതിനു ശേഷമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതികരണം ആരാഞ്ഞെങ്കിലും ലഭിച്ചില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്താനുമായി ഒരുമിച്ച് പ്രവർത്തിക്കുകയാണ് ചൈന ചെയ്യുന്നത് എന്ന യുക്തിയാണ് സംഘടന മുമ്പോട്ടു വെക്കുന്നത്. ഇന്ത്യക്ക് ചൈനയുമായുള്ള വ്യാപാരത്തിൽ 53 ബില്യൺ ഡോളറിന്റെ കമ്മിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍