UPDATES

ട്രെന്‍ഡിങ്ങ്

നാഗ്പൂരിലെ ആസ്ഥാനത്ത് ഇഫ്താർ വിരുന്ന് നടത്തണമെന്ന് രാഷ്ട്രീയ മുസ്ലിം മഞ്ച്; അത്തരം പരിപാടികൾ നടക്കില്ലെന്ന് ആർഎസ്എസ്

സസ്യാഹാരം മാത്രമേ വിളമ്പൂ എന്നറിയിച്ചിട്ടും ആർഎസ്എസ് അതിനെ അനുകൂലിച്ചില്ലെന്നും ഷെയ്ഖ് വ്യക്തമാക്കി.

ആർഎസ്എസ്സിന്റെ മുസ്ലിം വിങ്ങായ രാഷ്ട്രീയ മുസ്ലിം മഞ്ചാണ് നാഗ്പൂരിലെ ആസ്ഥാനമന്ദിരത്തിൽ ഇഫ്താർ വിരുന്ന സംഘടിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ ആർഎസ്എസ് നാഗ്പൂർ മഹാനഗർ സർസംഘചാലക് രാജേഷ് ലോയ ഇതിന് അനുമതി നിഷേധിച്ചു. ‘അത്തരം പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനാകില്ല’ എന്നായിരുന്നു മറുപടി.

സംഘടനയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സ്മൃതി മണ്ഡപത്തിന്റെ പരിസരത്ത് ഇഫ്താർ സംഘടിപ്പിക്കണമെന്നായിരുന്നു രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ കൺവീനർ മുഹമ്മദ് ഫാറൂഖ് ഷെയ്ഖിന്റെ അപേക്ഷ. ക്ഷണിക്കുന്നയാളുടെ സ്ഥലത്തു തന്നെയാണ് ഇഫ്താർ സംഘടിപ്പിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്മൃതി മണ്ഡപത്തിൽ തന്നെ നടത്തണമെന്ന അപേക്ഷ മുന്നോട്ടു വെച്ചത്. എന്നാൽ ഇത് നിഷേധിക്കപ്പെടുകയായിരുന്നെന്ന് ഫാറൂഖ് ഷെയ്ഖ് പറയുന്നു.

ആർഎസ്എസ് ഒരു ഇഫ്താർ വിരുന്ന് അതിന്റെ സ്വന്തം സ്ഥലത്തു വെച്ച് നടത്തുകയാണെങ്കിൽ അത് സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിന് എത്തിക്കുമെന്നാണ് താൻ ആലോചിച്ചതെന്ന് ഷെയ്ഖ് പറഞ്ഞു. ലോകം മുഴുവൻ ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ചാണ് സംസാരിക്കുന്നത്. തങ്ങൾ‍ കഴിഞ്ഞവർഷം മോമിൻപുര ജുമാ മസ്ജിദിൽ വെച്ച് ഇഫ്താർ നടത്തിയിരുന്നു. അന്ന് ചില ആർഎസ്എസ് നേതാക്കൾ വന്നിരുന്നെന്നും ഷെയ്ഖ് പറഞ്ഞു. എന്നാൽ ആർഎസ്എസ് സംഘടനയായ രാഷ്ട്രീയ മുസ്ലിം മഞ്ച് ഇഫ്താർ നടത്തേണ്ടത് സംഘടനയുടെ സ്ഥലത്തു തന്നെയാണെന്ന കാര്യം ഷെയ്ഖ് ചൂണ്ടിക്കാട്ടി. ഒരു മുസ്ലിം ഇഫ്താർ നടത്തുന്നുണ്ടെങ്കിൽ അതിനായി മറ്റുള്ളവരുടെ സ്ഥലം ആവശ്യപ്പെടാൻ പാടില്ലെന്നാണ് ഖുർ ആൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂർണമായും സസ്യാഹാരം മാത്രമേ വിളമ്പൂ എന്നറിയിച്ചിട്ടും ആർഎസ്എസ് അതിനെ അനുകൂലിച്ചില്ലെന്നും ഷെയ്ഖ് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍