UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആർഎസ്എസ് ശാഖകൾക്ക് പെൺകുട്ടികളെ സംരക്ഷിക്കാനാകും; ‘പഞ്ചാമൃതം’ ഉപദേശിച്ച് നോബൽ സമ്മാനജേതാവ്

ആർഎസ്എസ്സിലെ യുവാക്കൾ പുതിയ തലമുറയെ നയിക്കാൻ മുമ്പോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസ് ശാഖകൾക്ക് കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ സംരക്ഷിക്കാനാകുമെന്ന് നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി. തൊഴിലിടങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നുണ്ടെന്നും ഇത് ഭാരതമാതാവിനോടുള്ള അനാദരമാണെന്നും ഇതിൽ നിന്നും അവരെ രക്ഷിക്കാൻ ശാഖകൾക്ക് സാധിക്കുമെന്നും കൈലാഷ് നാഗ്പൂരിൽ സംഘടിപ്പിച്ച നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് നോബൽ സമ്മാനജേതാവ് അറിയിച്ചു.

ഭാരതമാതാവിന്റെ പാദാരവിന്ദങ്ങളിൽ ഒരു ‘പഞ്ചാമൃതം’ സമർപ്പിക്കാനും കൈലാഷ് തയ്യാറായി. ഈ പഞ്ചാമൃതത്തിൽ ദയ, എല്ലാവരെയും ഉൾക്കൊള്ളൽ, സുരക്ഷ, സ്വാശ്രയത്വം, ആത്മാഭിമാനം എന്നിവ അടങ്ങിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇതാണ് ഭാരതാംബയ്ക്ക് വേണ്ടത്.

പെൺകുട്ടികൾ സ്കൂളുകളിൽ പോകാതിരിക്കുന്നതും മറ്റും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയാമെന്നും ഇതിൽ മാറ്റം വരുത്തണമെന്നും കൈലാഷ് പറഞ്ഞു. ഇതിനെല്ലാം പരിഹാരമായി കൈലാഷ് ചൂണ്ടിക്കാട്ടിയത് ആർഎസ്എസ് ശാഖകളാണ്.

ആർഎസ്എസ്സിലെ യുവാക്കൾ പുതിയ തലമുറയെ നയിക്കാൻ മുമ്പോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വർത്തമാനത്തെയും ഭാവിയെയും നയിക്കാൻ ആർഎസ്എസ്സിലെ യുവാക്കൾ രംഗത്തുവരണമെന്നും കൈലാഷ്.

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

ശബരിമല; ആര്‍എസ്എസ് കേരളത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നു: സ്വാമി അഗ്‌നിവേശ്

സംഘികളെ, ഒന്നാലോചിച്ചാല്‍ എത്ര ബലഹീനരാണ് നിങ്ങള്‍; അധിക്ഷേപങ്ങള്‍ക്ക് ആര്‍. സംഗീതയുടെ മറുപടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍