UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷാ നാളെ കേരളത്തില്‍; വിട്ടുവീഴ്ചയില്ലാതെ മുറിവേറ്റ ആർഎസ്എസ്

ബിജെപി ഒഴികെയുള്ള, ആർഎസ്എസ്സുമായി അഫിലിയേഷനുള്ള എല്ലാ പരിവാർ സംഘടനകളുടെയും വാർഷിക പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ പിൻവലിച്ചതിൽ ആർഎസ്എസ്സിനകത്ത് ഭിന്നതയുണ്ടാക്കുന്നതായി റിപ്പോർട്ട്. അമിത് ഷായുമായി ഒരുതരത്തിലുള്ള ഒത്തുതീർ‍പ്പിനും ഇനി വഴങ്ങേണ്ടതില്ലെന്നാണ് അടൂരിൽ രണ്ടുദിവസമായി നടക്കുന്ന ആർഎസ്എസ് വാർഷികയോഗത്തിൽ ഒരു വിഭാഗം വാദിച്ചത്. ആർഎസ്എസ്സിനോട് ആലോചിക്കാതെയാണ് ഈ തീരുമാനമെടുത്തത്. ഇതോടെ വിഷയം ചർച്ചയ്ക്കെടുക്കാൻ സാധിച്ചില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നാളെയാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ഇതും സംബന്ധിച്ച് അറിയിപ്പൊന്നും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് ആർ‌എസ്എസ് നേതൃത്വം പറയുന്നു. ചർച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പി ഗോപാലൻകുട്ടി, ഈശ്വരൻ നമ്പൂതിരി, പിആർ ശശിധരൻ എന്നീ ആർഎസ്എസ് നേതാക്കളാണ് ബിജെപിക്കെതിരായി ശക്തമായി വാദിച്ചത്. കേരള പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാർ നിഷ്പക്ഷത പാലിച്ചെങ്കിലും കുമ്മനത്തിന് അനുകൂലമായി നിലപാടാണ് ഇദ്ദേഹത്തിനുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.

ബിജെപി ഒഴികെയുള്ള, ആർഎസ്എസ്സുമായി അഫിലിയേഷനുള്ള എല്ലാ പരിവാർ സംഘടനകളുടെയും വാർഷിക പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു.

പ്രശ്നത്തിൽ സർസംഘചാലക് മോഹൻ ഭാഗവത് ഇടപെടുമെന്ന് അഭ്യൂഹമുണ്ട്. കുമ്മനം രാജശേഖരനെ സ്ഥാനത്തു നിന്നും മാറ്റിയ ശേഷം ആഴ്ചകൾ പിന്നിട്ടിട്ടും ബിജെപിക്ക് അധ്യക്ഷനെ കണ്ടെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല.

അമിത് ഷായ്ക്ക് ഒരു ചുക്കുമറിയില്ല കേരളത്തിലെ ബിജെപിയെക്കുറിച്ച്

കര്‍ണാടകയില്‍ അക്രമത്തിന് ഹിന്ദുത്വ സംഘടനകള്‍ നിയോഗിച്ചത് 60 പേരെ: എസ് ഐ ടിയുടെ കണ്ടെത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍