UPDATES

വിദേശം

യുകെയുടെ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറിക്ക് ആശംസകൾ നേർന്ന് എസ് ജയ്ശങ്കര്‍

ഇന്ത്യാക്കാരാണ് പ്രീതിയുടെ മാതാപിതാക്കൾ. പ്രീതി ജനിച്ചതും വളർന്നതുമെല്ലാം യുകെയിലാണ്.

ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ പ്രീതി പട്ടേലിനെ അഭിനന്ദിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. തന്റെ നല്ലൊരു സുഹൃത്തുകൂടിയാണ് പ്രീതിയെന്നും മുന്നോട്ടുള്ള പാതയിൽ വിജയമാശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.

തെരേസ മേയുടെ ബ്രെക്സിറ്റ് നയങ്ങളോട് കടുത്ത വിയോജിപ്പുള്ളയാളാണ് പ്രീതി പട്ടേൽ. 47കാരിയായ പ്രീതി മേയുടെ മന്ത്രിസഭയിൽ ഇന്റർനാഷണൽ ഡവലപ്മെന്റ് മന്ത്രിയായിരുന്നു. ഇസ്രായേലി ഉദ്യോഗസ്ഥരുമായി രഹസ്യ യോഗം നടത്തി രാജ്യത്തിന്റെ നയതന്ത്ര പ്രോട്ടോകോൾ ലംഘിച്ചതിന്റെ പേരിൽ ഇവർക്ക് പുറത്തു പോരേണ്ടി വരികയായിരുന്നു.

ഇന്ത്യാക്കാരാണ് പ്രീതിയുടെ മാതാപിതാക്കൾ. പ്രീതി ജനിച്ചതും വളർന്നതുമെല്ലാം യുകെയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍