UPDATES

ട്രെന്‍ഡിങ്ങ്

പണിപൂര്‍ത്തിയായ ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കപാത ‘ചെനാനി-നഷ്‌റി’യെകുറിച്ച് 10 കാര്യങ്ങള്‍

ജമ്മു-കശ്മീര്‍ നാഷണല്‍ ഹൈവേയിലെ ‘ചെനാനി-നഷ്‌റി’ തുരങ്കം എപ്രില്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ജമ്മു-കശ്മീര്‍ നാഷണല്‍ ഹൈവേയിലെ ‘ചെനാനി-നഷ്‌റി’ തുരങ്കം എപ്രില്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കമാകുകയാണ് ‘ചെനാനി-നഷ്‌റി’. ഇരുദിശയിലേക്കും ഗതാഗത സൗകര്യമുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ ‘ചെനാനി-നഷ്‌റി’ നാല് വര്‍ഷം കൊണ്ട് റെക്കാര്‍ഡ് വേഗത്തിലാണ് പണി പൂര്‍ത്തിയാക്കിയത്.

‘ചെനാനി-നഷ്‌റി’യെപറ്റിയുള്ള പത്തുകാര്യങ്ങള്‍
1. ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം 9.28 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം നോര്‍വയിലെ 24.51 കി.മീ ദൈര്‍ഘ്യമുള്ള തുരങ്കമാണ്.

2. ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരം 30.11 കിലോമീറ്റര്‍ ലാഭിക്കാനാകും. ഇത് ദിവസേനെ 27 ലക്ഷം രൂപയുടെ  ഇന്ധന ലാഭമുണ്ടാകും.

3. 1200 മീറ്റര്‍ ഉയരത്തിലുള്ള ഈ തുരങ്കം ഹിമാലയന്‍ താഴ്‌വരയിലാണ് പണിതിരിക്കുന്നത്. രണ്ടു നഗരങ്ങള്‍ തമ്മില്‍ സഞ്ചരിക്കാന്‍ രണ്ടു മണിക്കൂറോളം സമയ ലാഭമുണ്ടാകും.


4.
3720 കോടിയാണ് പദ്ധതിയുടെ ചെലവ്. 

5. 2011 മേയിലാണ് തുരങ്ക നിര്‍മ്മാണം ആരംഭിച്ചത്.

6. പ്രധാന തുരങ്കത്തിന് 13 മീറ്റര്‍ ഡൈയമീറ്ററുണ്ട്. സമാന്തരമായിട്ടുള്ള സുരക്ഷാ തുരങ്കത്തിന് 6 മീറ്റര്‍ ഡൈയമീറ്ററുണ്ട്. കൂടാതെ ഒരോ മുന്നൂറ് മീറ്റര്‍ ഇടവിട്ടുള്ള 29 ക്രോസ് പാസേജുകളുമുണ്ട്.

7. തുരങ്കത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫലപ്രദമായി ആശയവിനിമയം നിയന്ത്രിക്കുന്ന സംയോജിത സംവിധാനം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ജനാലകള്‍ പോലെയുള്ള സംവിധാനം, നിരീക്ഷണ വീഡിയോകള്‍, വൈദ്യുതി സംവിധാനങ്ങള്‍, എസ് ഒ എസ് കോള്‍ ബോക്‌സ് (സുരക്ഷാ സംവിധാനം), സ്വയം പ്രവര്‍ത്തിക്കുന്ന അഗ്‌നിശമന സംവിധാനങ്ങള്‍, എഫ് എം സിഗ്‌നല്‍ റിപ്പീറ്റര്‍ തുടങ്ങി അന്തരാഷ്ട്ര നിലവാരത്തിലുള്ള മികച്ച കാര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

8. 286 കി.മീ നീളമുള്ള ജമ്മു-ശ്രീനഗര്‍ നാലുവരി ഹൈവേ പദ്ധതിയുടെ ഭാഗമാണ് ഈ തുരങ്കം.

9. ദേശീയപാത-44 കൂടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാക്കാനിടയുള്ള മണ്ണിടിച്ചിലും ഹിമപാതവും ഒഴിവാക്കാമെന്നൊരു മെച്ചവും ഈ തുരങ്കത്തിനുണ്ട്.

10. തുരങ്കത്തിനുള്ളിലെ വേഗ നിയന്ത്രണം  മണിക്കൂറില്‍ 50 കി.മീ ആണ്. കൂടാതെ ലോ ബീമില്‍ ഹെഡ്ലൈറ്റ് പ്രകാശിപ്പിക്കുകയും വേണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍