UPDATES

കായികം

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് മാസങ്ങള്‍ ശേഷിക്കെ ടീം ഇന്ത്യയുടെ പരിശീലകനെ പുറത്താക്കി

എഐഎഫ്എഫ് പ്രസിഡന്റ്, ആഡമിനോട് പരിശീലകസ്ഥാനം രാജി വെയ്ക്കാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് മാസങ്ങള്‍ ശേഷിക്കെ ടീം ഇന്ത്യയുടെ പരിശീലകന്‍ നിക്കോളെ ആഡമിനെ പുറത്താക്കി. . മോസ്‌കോയില്‍ നടന്ന ഗ്രാന്റ്കിന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറഷേന്‍ (എഐഎഫ്എഫ്) ആഡമിനെ പുറത്താക്കിയത്.

എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിലും ബ്രിക്സ് കപ്പിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമായതും ആഡമിന് തിരിച്ചടിയായി. 2015-ലാണ് ആഡം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലേയറ്റത്. ആഡം സ്ഥാനമേറ്റത്തിന് ശേഷം ഇന്ത്യയില്‍ നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ടീമിന് തിളങ്ങാനായിരുന്നില്ലായിരുന്നു. കൂടാതം എഐഎഫ്എഫിന്റെ യൂത്ത് കപ്പിന്റെ പ്ലേ ഓഫിലും ഇന്ത്യക്ക് ഇടം നേടാനായില്ല.

എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, ആഡമിനോട് പരിശീലകസ്ഥാനം രാജി വെയ്ക്കാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. എട്ടു കോടിയോളം രൂപ ചെലവിട്ടാണ് ആഡമിനെ പരിശീലകനായി നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കുന്നത് ഒക്ടോബറിലാണ്. ഒക്ടോബര്‍ ആറ് മുതല്‍ 28 വരെ നടക്കുന്ന മത്സരങ്ങള്‍ക്ക് വേദിയാക്കുന്ന ഇടങ്ങല്‍ കൊച്ചി, മുംബൈ, ഗോവ ,ഡല്‍ഹി ,ഗുവാഹത്തി തുടങ്ങിയ സ്റ്റേഡിയങ്ങളിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍