2008 മാലെഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായ ഹിന്ദുത്വ നേതാവ് സാധ്വി പ്രഗ്യാ സിങ് താക്കൂർ ബിജെപിയിൽ ചേർന്നു. ഈ കേസിൽ ദേശീയ അന്വേഷണ ഏജൻസി പ്രഗ്യാ സിങ്ങിന് ക്ലിൻ ചിറ്റ് നൽകിയതിനെ തുടർന്ന് ബോംബെ ഹൈക്കോടതി രണ്ടു വർഷം മുമ്പ ജാമ്യം അനുവദിച്ചിരുന്നു.
“ഞാൻ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യും.” -പ്രഗ്യാ സിങ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങാണ് ഭോപ്പാലിൽ കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥി. ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി ആരെന്ന് ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. 1984ലാണ് ഈ മണ്ഡലത്തിൽ അവസാനമായി ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.
‘സംഘടന ആവശ്യപ്പെടുകയാണെങ്കിൽ ദിഗ്‌വിജയ് സിങ്ങിനെ എതിരിടാൻ ഞാൻ തയ്യാറാണ്’ -പ്രഗ്യാ സിങ് ഒരു മാധ്യമത്തോട് പറഞ്ഞു. എന്നാൽ സിങ്ങിനെതിരെ സ്വതന്ത്രസ്ഥാനാർത്ഥിയാകാൻ താൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി.