UPDATES

വായിച്ചോ‌

വീണ്ടും സാം പിത്രോദ: രാഹുല്‍ ഗാന്ധി ടീമിലും കോണ്‍ഗ്രസിലും പിത്രോദയുടെ റോള്‍ ഇനി?

പാര്‍ട്ടിയില്‍ പിത്രോദയുടെ റോള്‍ എന്തായിരിക്കും എന്നത് സംബന്ധിച്ച് വലിയ തോതില്‍ അഭ്യൂഹങ്ങളും ചര്‍ച്ചകളും ഉടലെടുത്ത് കഴിഞ്ഞു. വിവിധ വിഷയങ്ങളില്‍ പ്രമുഖ വ്യക്തികളുമായി ആശയവിനിമയവും ചര്‍ച്ചകളും നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാഗം മാത്രമാണ് സാം പിത്രോദയുമായുള്ള ചര്‍ച്ചകളെന്നും ചില നേതാക്കള്‍ പറയുന്നുണ്ട്.

ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായ സാം പിത്രോദയാണ് ആശയവിനിമയ, നേതൃത്വശേഷികള്‍ മെച്ചപ്പെടുത്താല്‍ രാഹുലിനെ സഹായിച്ചതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരുന്നത് ആകെ മാറിയ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധിയുടെ മാറ്റത്തില്‍ സാം പിത്രോദക്കുള്ള പങ്കും കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്‍റെ ഇനി എന്തായിരിക്കും എന്നത് സംബന്ധിച്ചാണ് scroll.inന്‍റെ റിപ്പോര്‍ട്ട്.

1980കളില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയില്‍ രാജ്യത്ത് ടെലികോം വിപ്ലവം എന്നറിയപ്പെട്ട സാങ്കേതികവികസന പരിപാടിക്ക് നേതൃത്വം നല്‍കിയത് പിത്രോദയായിരുന്നു. അക്കാലത്ത് പൊതുസമൂഹത്തില്‍ ഒരു വിവാദ കഥാപാത്രത്തിന്റെ പ്രതിച്ഛായ ആയിരുന്നു അദ്ദേഹത്തിന്. 1989ല്‍ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടതോടെ സാം പിത്രോദ യുഎസിലേയ്ക്ക് മടങ്ങി. അതേസമയം നെഹ്രു കുടുംബവുമായുള്ള ബന്ധം ശക്തമായി തന്നെ തുടര്‍ന്നു. പിന്നീട് ദീര്‍ഘകാലം സജീവമല്ലാതിരുന്ന പിത്രോദ 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാനായി. ഏതായാലും ഇപ്പോള്‍ സാം പിത്രോദയുടെ ദൗത്യം ഗുജറാത്തിലാണ്.

അങ്ങനെ രാഹുല്‍ ഗാന്ധി തലപ്പത്തേക്ക്; ദയവായി ഇനി ജനാധിപത്യത്തെക്കുറിച്ച് കൂടി പറയരുത്

ഗുജറാത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക റോളാണ് സാം പിത്രോദയ്ക്കുള്ളത്. അമേരിക്കയിലാണ് സ്ഥിരതാമസമെങ്കിലും ഗുജറാത്തിയാണ് പിത്രോദ. ഇത് രാഹുല്‍ ഗാന്ധി കണക്കിലെടുത്തിട്ടുണ്ട്. വഡോദ്രയിലാണ് സാം പിത്രോദ എഞ്ചിനിയറിംഗ് പഠിച്ചത്. അമേരിക്കയിലെ ഗുജറാത്തി പ്രവാസികള്‍ക്കിടയില്‍ പിത്രോദയ്ക്ക് വലിയ സ്വാധീനമുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സാം പിത്രോദ ടീം രാഹുലിലെ പ്രധാന അംഗങ്ങളിലൊരാളാകും. അതേസമയം പിത്രോദയുടെ സ്വാധീനം പാര്‍ട്ടിയില്‍ വര്‍ദ്ധിക്കുന്നതില്‍ പല നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. പിത്രോദയെ ഒരു കണ്‍സള്‍ട്ടന്റഎന്ന നിലയ്ക്ക് മാത്രമാണ് പാര്‍ട്ടി കാണുന്നതെന്നാണ് അവര്‍ പറയുന്നത്. പ്രത്യേകിച്ച് ബിജെപിക്ക് ശക്തിയുള്ള ഗുജറാത്ത് നഗരപ്രദേശങ്ങളിലെ മധ്യവര്‍ഗവുമായി സംവദിക്കുന്നതിന്. ഇവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രതിഫലിക്കണം. വഡോദ്ര, രാജ്‌കോട്, സൂറത്ത്, ജാംനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പിത്രോദ കേന്ദ്രീകരിക്കുന്നത്.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നത് സാം പിത്രോദയാണ്. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ അടക്കം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്ലിന് നേതൃത്വം നല്‍കാന്‍ നടി രമ്യയെ (ദിവ്യ സ്പന്ദന) തിരഞ്ഞെടുത്തത് സാം പിത്രോദയാണ്. ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ വിപുലമായിരിക്കുന്നു. പാര്‍ട്ടിയുടെ ഗുജറാത്തി വീഡിയോയില്‍ പിത്രോദ പ്രത്യക്ഷപ്പെട്ട് ജനങ്ങളുമായി സംസാരിക്കുന്നു.

പാര്‍ട്ടിയില്‍ പിത്രോദയുടെ റോള്‍ എന്തായിരിക്കും എന്നത് സംബന്ധിച്ച് വലിയ തോതില്‍ അഭ്യൂഹങ്ങളും ചര്‍ച്ചകളും ഉടലെടുത്ത് കഴിഞ്ഞു. ഗുജറാത്തില്‍ ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ പിത്രോദയെ മുഖ്യമന്ത്രിയാക്കും എന്ന് കരുതുന്നവരുണ്ട്. അതേസമയം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേയ്ക്ക് നയിച്ച് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞാല്‍ രാഹുലിന്റെ പ്രധാന ഉപദേശകരിലൊരാളായി സാം പിത്രോദയുണ്ടാകും എന്ന് കരുതുന്നവരുമുണ്ട്. മന്‍മോഹന്‍ സിംഗിന് മൊണ്ടേക് സിംഗ് അലുവാലിയ എന്ന തരത്തിലോ അതിനപ്പുറമോ. അമേരിക്കയിലായിരുന്ന അലുവാലിയ, മന്‍മോഹന്‍ സിംഗിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യയിലെത്തി ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. പിത്രോദയുടെ സ്വാധീനം അതിശക്തമാണ് എന്ന കാര്യം ഏതായാലും ഉറപ്പാണ്.

കോണ്‍ഗ്രസില്‍ ‘ഔറംഗസേബ് രാജെ’ന്ന് നരേന്ദ്ര മോദി

രാഹുല്‍ ഗാന്ധി വിവിധ വിഷയങ്ങളില്‍ വിവിധ നേതാക്കളും പ്രമുഖ വ്യക്തികളുമായി വിവിധ വിഷയങ്ങില്‍ നിരന്തരം ആശയവിനിമയവും ചര്‍ച്ചകളും നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാഗം മാത്രമാണ് സാം പിത്രോദയുമായുള്ള ചര്‍ച്ചകളെന്നും ചില നേതാക്കള്‍ പറയുന്നുണ്ട്. സാമ്പത്തിക വിഷയങ്ങളില്‍ മന്‍മോഹന്‍ സിംഗുമായും മുന്‍ ധനമന്ത്രി പി ചിദംബരവുമായും രാഹുല്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഹിന്ദു മത ഗ്രന്ഥങ്ങളില്‍ പാണ്ഡിത്യമുള്ള കരണ്‍ സിംഗുമായി ചര്‍ച്ച നടത്തുന്നു. വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂരുമായി സംസാരിക്കുന്നു. പാര്‍ട്ടി വക്താവും കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവനുമായ രണ്‍ദീപ് സൂര്‍ജെവാലയും രാഹുലിന്റെ ടീമില്‍ പ്രധാനിയാണ്. കോണ്‍ഗ്രസിന്റെ പട്ടികജാതി വകുപ്പിന്റെ ചുമതല മുന്‍ ഉദ്യോഗസ്ഥന്‍ കെ രാജുവിനാണ്.

വായനയ്ക്ക്: https://goo.gl/WKdrw3

ഒഖിയും മോദിയും ജെയ്റ്റ്ലിയുടെ ‘ക്ലോണ്‍ ഹിന്ദു’ എന്ന അശ്ലീലവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍