UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കോൺഗ്രസ്സിന് ശശി തരൂരിന്റെ ഉപദേശം

ക്രൗഡ് ഫണ്ടിങ് വഴി ബിജെപിയെ നേരിടാൻ പണം കണ്ടെത്തണമെന്നാണ് ശശി തരൂരിന്റെ ഉപദേശം.

2019 തെരഞ്ഞെടുപ്പിൽ കേന്ദ്രഭരണവും കോർപ്പറേറ്റ് ഫണ്ടുകളുമെല്ലാം ഉപയോഗിച്ചുള്ള വൻ പണമൊഴുക്ക് ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാകും എന്നുറപ്പാണ്. ഇതിനെ പ്രതിരോധിക്കാൻ ഇന്നത്തെ കോൺഗ്രസ്സിന് ശേഷിയില്ല. ഈ യാഥാർത്ഥ്യം മറച്ചുവെക്കാതെ പരിഹാരം തേടുകയാണ് തിരുവനന്തപുരത്തു നിന്നുള്ള കോൺഗ്രസ്സ് എംപി ശശി തരൂർ. അടുത്ത തെരഞ്ഞെടുപ്പിനുള്ള ഫണ്ട് കണ്ടെത്താൻ ഒരു നല്ല വഴിയും ശശി തരൂർ ഉപദേശിച്ചു.

ക്രൗഡ് ഫണ്ടിങ് വഴി ബിജെപിയെ നേരിടാൻ പണം കണ്ടെത്തണമെന്നാണ് ശശി തരൂരിന്റെ ഉപദേശം.

കോൺഗ്രസ്സിന്റെ കയ്യിൽ വേണ്ടത്ര ഫണ്ടില്ലെന്ന് തുറന്നു പറയുന്നതിൽ തെറ്റൊന്നും താൻ കാണുന്നില്ലെന്ന് ശശി തരൂർ പറഞ്ഞു.

ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടുകളും ബിജെപിക്ക് ലഭിക്കുന്ന ഫണ്ടുകളും തമ്മിൽ അജഗജാന്തരമുണ്ടെന്ന് കണക്കുകൾ പറയുന്നു. കോൺഗ്രസ്സിന് ലഭിച്ചുവന്ന ഫണ്ടുകളിൽ വൻ ഇടിവും സംഭവിച്ചിട്ടുണ്ട്.

1300 കോടി രൂപയാണ് 2017ൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. കോൺഗ്രസ്സിന്റെ മൊത്തം ഫണ്ട് വരവിൽ 14% ഇടിവ് സംഭവിക്കുകയും ചെയ്തു. ബിസിനസ്സുകാർ കോൺഗ്രസ്സിന് ഫണ്ട് നൽകാൻ മടിക്കുമെന്നതിനാൽ മറ്റു മാർഗ്ഗങ്ങൾ നോക്കേണ്ട സ്ഥിതിയാണ് പാർട്ടിക്കുള്ളത്. ഇതിലേക്കാണ് ശശി തരൂരിന്റെ നിർദ്ദേശം വരുന്നത്. ഇപ്പോഴും കോൺഗ്രസ്സ് വെബ്സൈറ്റ് വഴി സംഭാവനകൾ സ്വീകരിക്കുന്നുണ്ട് പാർട്ടി.

കർ‌ണാടകയിൽ‌ ഈ ഓൺലൈൻ പിരിവ് വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. മൊലകാൽമൂരു അസംബ്ലി മണ്ഡലത്തിൽ ജനാർദ്ദൻ റെഡ്ഢിയുടെ അനുയായി ബി ശ്രീരാമുലുവുമായി ഏറ്റുമുട്ടിയ യോഗേഷ് യാദവ് എന്ന പിഎച്ച്ഡി സ്കോളർ ക്രൗഡ് ഫണ്ടിങ് വഴിയാണ് പണം കണ്ടെത്തിയത്. നാലു ദിവസം കൊണ്ട് 11 ലക്ഷം രൂപ പിരിഞ്ഞു കിട്ടുകയും ചെയ്തിരുന്നു.

ആംആദ്മി പാർട്ടിക്കും സമാനമായ മാർഗ്ഗങ്ങളിലൂടെ സംഭാവനകൾ പിരി‍ച്ച് തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിട്ട ചരിത്രമുണ്ട്.

കോണ്‍ഗ്രസിന് സാമ്പത്തിക പ്രതിസന്ധി: 2019ലെ തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്ന് ആശങ്ക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍