UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കടുത്ത ലിംഗവിവേചനം: സമരം ചെയ്ത 14 പെണ്‍കുട്ടികളെ പുറത്താക്കി

അധികൃതര്‍ ഓരോ ദിവസവും പുതിയ നിയമങ്ങളുണ്ടാക്കുകയാണെന്നും സദാചാര പൊലീസ് കളിക്കുകയാണെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.

രാജ്യത്തെ പ്രമുഖ ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനമായ കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധികൃതരുടെ കടുത്ത ലിംഗ വിവേചന നടപടി ഹോസ്റ്റല്‍ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സമരരംഗത്തുണ്ടായിരുന്നു വിദ്യാര്‍ത്ഥികളില്‍ 14 പെണ്‍കുട്ടികളെ മാത്രം തിരഞ്ഞുപിടിച്ച് പുറത്താക്കിയതായാണ് പരാതി. ഇതുവരെയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചേര്‍ന്ന് മിക്‌സ്ഡ് ഹോസ്റ്റല്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ഒഴിവാക്കിയത് സദാചാര പൊലീസിംഗിന്റെ ഭാഗമാണ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

അതേസമയം വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക് വേണ്ടിയാണ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചതെന്നാണ് എസ്ആര്‍എഫ്ടിഐ ഡയറക്ടര്‍ ദേബമിത്ര മിത്രയുടെ ന്യായീകരണം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാഡമിക് കൗണ്‍സിലും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് ഒഴിയാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനികളെയാണ് പുറത്താക്കിയത്. തീരുമാനം അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഡീ ബാര്‍ ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ദേബമിത്ര മിത്ര പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി. ഡിപ്ലോമ ഫിലിം സബ്മിറ്റ് ചെയ്യണ്ട എന്ന് തീരുമാനിച്ചു.

അതേസമയം അധികൃതര്‍ ഓരോ ദിവസവും പുതിയ നിയമങ്ങളുണ്ടാക്കുകയാണെന്നും സദാചാര പൊലീസ് കളിക്കുകയാണെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ സെക്ഷനിലേയ്ക്കും പെണ്‍കുട്ടികള്‍ തിരിച്ചും കടന്നുകയറി താമസിക്കുന്നതായും ഈ അച്ചടക്ക ലംഘനം അനുവദിക്കാനാവില്ലെന്നും ദേബമിത്ര പറഞ്ഞു. ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍