UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയെ വിറപ്പിച്ച സൗരാഷ്ട്ര; ജി എസ് ടിയോടും നോട്ട് നിരോധനത്തോടും ക്ഷമിച്ച സൂറത്ത്

സൗരാഷ്ട്ര മേഖലയില്‍ 73 ശതമാനവും ഗ്രാമങ്ങളാണ്. കര്‍ഷകര്‍ക്കിടയില്‍ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവും രോഷവുമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവിടെ ശക്തമായ പ്രചാരണമാണ് കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയത്.

ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തിന് തിളക്കമില്ലാതാക്കിയതും കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാക്കിയതും സൗരാഷ്ട്ര മേഖലയാണ്. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 16 സീറ്റ് കുറച്ചതിലും കോണ്‍ഗ്രസിന് 19 സീറ്റ് കൂട്ടി നല്‍കിയതിലും പ്രധാന പങ്ക് വഹിച്ചത് സൗരാഷ്ട്രയാണ്. സൗരാഷ്ട്രയിലെ 56 സീറ്റുകളില്‍ 23ല്‍ മാത്രം ജയിക്കാനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. 2012ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ 36 സീറ്റ് നേടിയിരുന്നു. 13 സീറ്റുകള്‍ നഷ്ടമായി. അതേസമയം കോണ്‍ഗ്രസ് ഇവിടെ 15 സീറ്റുകള്‍ കൂടുതലായി നേടി. പട്ടീദാര്‍ (പട്ടേല്‍) സമുദായത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം. ഗുജറാത്തിലെ 33 ജില്ലകളില്‍ 11ഉം ഈ തെക്ക് – പടിഞ്ഞാറന്‍ മേഖലയിലാണ്. സൗരാഷ്ട്ര പ്രത്യേക സംസ്ഥാനമാക്കണം എന്ന ആവശ്യം ഏറെക്കാലമായി സജീവമാണ്.

സൗരാഷ്ട്ര മേഖലയില്‍ 73 ശതമാനവും ഗ്രാമങ്ങളാണ്. കര്‍ഷകര്‍ക്കിടയില്‍ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവും രോഷവുമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവിടെ ശക്തമായ പ്രചാരണമാണ് കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയത്. കോണ്‍ഗ്രസ് സൗരാഷ്ട്രയില്‍ ഇത്തവണ ജയിച്ചത് 19 സീറ്റുകളാണ്. ഇതില്‍ ഏഴും ഗ്രാമീണ മേഖലകളാണ്. നഗരകേന്ദ്രങ്ങളില്‍ ബിജെപി അതിന്റെ മേധാവിത്തം നിലനിര്‍ത്തി. നോട്ട് നിരോധനവും ജി എസ് ടിയും ദുരിതം വിതച്ച സൂറത്ത് പോലുള്ള നഗരപ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും പ്രചാരണം ഏശിയിട്ടില്ല. ഇവിടെ ബിജെപി വലിയ വിജയം നേടിയിട്ടുണ്ട്. സൂറത് ജില്ലയില്‍ 16ല്‍ 14 സീറ്റും ബിജെപി നേടി.

ഡയമണ്ട്, ടെക്‌സ്റ്റൈല്‍, തുകല്‍ വ്യവസായങ്ങളുടെ പ്രധാന കേന്ദ്രമായ സൂറത്തില്‍ വ്യവസായ, വ്യാപാര മേഖലകള്‍ നോട്ട് നിരോധനവും ജി എസ് ടിയും മൂലം വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. നോട്ട് നിരോധനം വലിയ തൊഴില്‍ നഷ്ടമാണ് സൂറത്തിലെ വ്യവസായ മേഖലകളിലുണ്ടാക്കിയത്. ജി എസ് ടിക്കെതിരെ പരമ്പരാഗതമായി ബിജെപിയെ പിന്തുണച്ച് പോന്നിരുന്ന വ്യാപാരി സമൂഹത്തിന് വലിയ പ്രതിഷേധമുണ്ടാവുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി ഇവിടെ വ്യാപാരികളേയും തൊഴിലാളികളേയും കണ്ട് ശക്തമായ പ്രചാരണം നടത്തിയെങ്കിലും തിരഞ്ഞെടുപ്പില്‍ അത് ബിജെപിക്കെതിരായ വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്. ജി എസ് ടി കൗണ്‍സില്‍ അടിയന്തരമായി ചേര്‍ന്ന് നിരക്കുകള്‍ കുറച്ച് ആശ്വാസം നല്‍കിയതെല്ലാം ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു.

പ്യാരി ഗ്രാമവാസിയോം; അതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് പാഠം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍