UPDATES

ഭരണഘടനാ സ്രഷ്ടാക്കള്‍ ഏകീകൃത സിവില്‍ കോഡ് വരണമെന്ന് ആഗ്രഹിച്ചിരുന്നു: സുപ്രീംകോടതി

ഗോവയിലെ ഒരു പിന്തുടര്‍ച്ചാവകാശ പ്രശ്നത്തില്‍ തീരുമാനമെടുക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഭരണഘടനയുടെ നിര്‍‌മാതാക്കള്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വരണമെന്ന് ആഗ്രഹിച്ചിരുന്നതായി സുപ്രീംകോടതി. തങ്ങളുടെ ഭാഗത്തു നിന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ധാരാളമുണ്ടായിട്ടും അത്തരമൊരു നീക്കം മറ്റാരുടെ ഭാഗത്തു നിന്നുമുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ നാലാം ഖണ്ഡത്തിലെ 44ാം അനുച്ഛേദത്തില്‍ രാജ്യത്തിന്റെ നയസംബന്ധിയായ തത്വങ്ങള്‍ പറയുന്നിടത്ത് രാജ്യത്തെമ്പാടും ഏകീകൃത സിവില്‍ കോഡ് വരണമെന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ബഞ്ചാണ് ഈ നിരീക്ഷണവും പരാമര്‍ശവും നടത്തിയത്.

ഗോവയിലെ ഒരു പിന്തുടര്‍ച്ചാവകാശ പ്രശ്നത്തില്‍ തീരുമാനമെടുക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എല്ലാവര്‍ക്കു ബാധകമായ യൂണിഫോം സിവില്‍കോഡ് നടപ്പാക്കുന്നതില്‍ ഗോവയുടേത് നല്ലൊരു മാതൃകയാണെന്ന് കോടതി പറഞ്ഞു. ചില പരിമിതമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതൊഴിച്ചാല്‍ മതത്തെ പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരേതരത്തില്‍ ബാധകമായ നിയമസംവിധാനത്തിന് ഗോവന്‍ പിന്തുടര്‍ച്ചാ നിയമം ഉത്തമ മാതൃകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗോവയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത മുസ്ലിം പുരുഷന് ഒരേസമയം ഒന്നില്‍ക്കൂടുതല്‍ ഭാര്യമാരെ പുലര്‍ത്താനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൊഴിയാലുള്ള വിവാഹമോചനവും അവിടെ സാധ്യമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍