UPDATES

എഡിറ്റര്‍

ദാവുദിനെ പിടിക്കാന്‍ ഇന്ത്യക്ക് അമേരിക്കന്‍ കൂട്ട്

അധോലോക നായകനും 1993 ലെ ബോംബെ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ ആദ്യപേരുകാരനായ ദാവൂദ് പാക്കിസ്ഥാന്‍ ചാരസംഘടനയുടെ ചിറകിന്‍ കീഴില്‍ സുരക്ഷിതനായി കഴിയുകയാണെന്നാണ് ഇന്ത്യയുടെ വിശ്വാസം. ഒടുവില്‍ തീവ്രവാദത്തിന്റെ ഈ പ്രധാന തലച്ചോറിനെ പിടികൂടാന്‍ ഇന്ത്യ അമേരിക്കയുമായി കൈകോര്‍ക്കുന്നു. പ്രധാനമന്ത്രിയുടെ യു എസ് സന്ദര്‍ശനത്തിനിടയില്‍ ഒബാമയും മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദത്തിനെതിരെ സംയുക്തപോരാട്ടത്തിനുള്ള ധാരണയിലാണ് ദാവൂദിന്റെ കാര്യവും ഉയര്‍ന്നുവന്നത്. ഇതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.hindustantimes.com/india-news/pmmodiinus/india-to-seek-us-help-in-hunt-for-dawood/article1-1270824.aspx

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍