UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുതിർന്ന ബിജെപി നേതാവ് ചന്ദൻ മിത്ര പാർട്ടി വിട്ടു; തൃണമൂലിലേക്കെന്ന് വാര്‍ത്തകൾ

മിത്രയുടെ രാജി ദേശീയാധ്യക്ഷൻ അമിത് ഷാ സ്വീകരിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

മുതിർന്ന മാധ്യമപ്രവർത്തകനും രണ്ടുതവണ ബിജെപിയുടെ രാജ്യസഭാ എംപിയായിരുന്നിട്ടുമുള്ള ചന്ദൻ മിത്ര ബിജെപി വിട്ടു. തൃണമൂൽ കോൺഗ്രസ്സിൽ ചേരാൻ തയ്യാറെടുക്കുന്നതായാണ് വിവരം.

തന്നെ പാർട്ടി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് മിത്രയുടെ രാജിയെന്നാണ് വിവരം. എൽകെ അദ്വാനിയുടെ അടുത്തയാളായി അറിയപ്പെടുന്ന മിത്രയെ പുതിയ നേതൃത്വം അവഗണിക്കുകയായിരുന്നു. അദ്വാനി വിരുദ്ധരായ നരേന്ദ്രമോദി, അമിത് ഷാ കൂട്ടുകെട്ട് പാർട്ടി പിടിച്ചെടുത്തതോടെയാണിത് സംഭവിച്ചത്.

അതെസമയം, മിത്രയുടെ രാജി ദേശീയാധ്യക്ഷൻ അമിത് ഷാ സ്വീകരിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 2003ലും 2016ലും മിത്ര രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

2014ൽ ഇദ്ദേഹം ഹൂഗ്ലിയിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചിരുന്നു. അന്ന് തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍