UPDATES

റാഫേൽ: “നിങ്ങൾക്ക് വാർ റൂമുകളിലേക്ക് മടങ്ങിപ്പോകാം; കോടതിയിൽ വ്യത്യസ്തമായ യുദ്ധരീതിയാണ്” -കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി;

ഇടപാട് സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതിനും കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിനും മുമ്പ് എങ്ങനെയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രഖ്യാപനം നടത്തുന്നത് എന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ വിനീത് ധാണ്ട ചോദിക്കുന്നു.

റാഫേല്‍ ഇടപാടിലെ സാമ്പത്തികെ ക്രമക്കേട് സിബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ഇന്നു രാവിലെ മുതല്‍ നടന്ന് രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു സുപ്രീം കോടതി ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റിവച്ചത്. കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റാഫേല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ വാദങ്ങള്‍ പുരോഗമിച്ചത്.

“പ്രിയപ്പെട്ട എയർ മാർഷൽ, വൈസ് മാർഷൽസ് നിങ്ങൾക്ക് ഇനി മടങ്ങിപ്പോകാം. ഇവിടെ കോടതിയിൽ വ്യത്യസ്തമായ യുദ്ധ രീതിയാണ്. നിങ്ങൾക്ക് നിങ്ങളുടെ വാർ റൂമുകളിലേക്ക് മടങ്ങി പോകാം.” -റഫാൽ കേസിൽ കേന്ദ്ര സർക്കാരിന്റെ വാദം പൂർത്തിയായപ്പോൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യോമസേന ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞ വാക്കുകൾ. വിമാനത്തിന്റെ വിശദാംശങ്ങൾ നേരിട്ട് വിശദീകരിക്കാൻ കോടതി നിർദ്ദേശ പ്രകാരമാണ് എയർ വൈസ് മാർഷൽ ടി ചലപതിയടക്കമുള്ളവർ കോടതിയിൽ എത്തിയത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് ഇവരെ മടങ്ങാൻ അനുവദിച്ചത്.

ഉദ്യോഗസ്ഥർ ഇന്നു തന്നെ ഹാജാവണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എയർ മാർഷലിന് പുറമെ നാല് വൈസ് വൈഎസ് എയര്‍മാര്‍ഷലുമാരും കോടതിയിലെത്തിയിരുന്നു. വായുസേനാ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തന്നെ ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ആളെയല്ല, വായുസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് കാണെണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോടതിയിലെത്തിയ സംഘത്തിൽ എയര്‍മാര്‍ഷല്‍ ടി ചലപതിയും കോടതിയിലെത്തിയിരുന്നു. റാഫേല്‍ വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വ്യക്തികൂടിയണ് ടി ചലപതി. ചലപതി ഉൾപ്പെട്ട സംഘവുമായി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് കൂടിക്കാഴ്ച നടത്തി. അതിനിടെ റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ബാങ്ക് ഗാരന്റി ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിച്ചിച്ചു. എന്നാൽ കരാർ സംബന്ധിച്ച് ഉറപ്പ് നൽകുന്ന ഫ്രാൻസ് പ്രധാനമന്ത്രി കത്ത് നൽകിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

അതിനിടെ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ നടന്നത് ഗുരുതരമായ ക്രമക്കേടെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച് രേഖകളില്‍ കൃത്രിമം നടന്നതായി ഹര്‍ജിക്കാര്‍ വ്യക്തമാക്കി. റാഫേല്‍ വിമനങ്ങളുടെ വില സംബന്ധിച്ച് കേന്ദ്രം മുദ്രവച്ച കവരില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് നടത്തിയ വാദത്തിലായിരുന്നു പരാതിക്കാരനായ എംഎല്‍ ശര്‍മ കൃത്രിമം സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്. 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് ആദ്യം പ്രഖ്യാപിക്കുകയാണുണ്ടായത്. പിന്നീടാണ് ഇടപാട് സംബന്ധിച്ച കൂടിയാലോചനകള്‍ നടന്നതെന്നും ശര്‍മ ആരോപിച്ചു. എനിക്ക് കിട്ടിയ രേഖകള്‍ പറയുന്നത് 2015 മേയില്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ്. എന്നാല്‍ 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാര്‍ പ്രഖ്യാപിച്ചിരുന്നു – ഹര്‍ജിക്കാരിലൊരാളായ എംഎല്‍ ശര്‍മ പറയുന്നു. തനിക്ക് മുഴുവന്‍ രേഖകളും കിട്ടിയില്ലെന്നും ഇത് അറ്റോണി ജനറല്‍ തരണമെന്നും ശര്‍മ പറയുന്നു.

ഇടപാട് സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതിനും കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിനും മുമ്പ് എങ്ങനെയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രഖ്യാപനം നടത്തുന്നത് എന്ന് മറ്റൊരു ഹര്‍ജിക്കാരനായ അഭിഭാഷകന്‍ വിനീത് ധാണ്ട ചോദിക്കുന്നു. ഇടപാടില്‍ ടെണ്ടര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു പ്രശാന്ത് ഭുഷന്റെ ആരോപണം. കേസ് അഞ്ചംഗ ബെഞ്ചിന് വിടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു പ്രധാനമന്ത്രി റഫാല്‍ കരാറില്‍ മാറ്റം വരുത്തിയത്. ഇന്ത്യന്‍ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നു.

ഫ്രഞ്ച് ഗവണ്മെന്റ് ഗ്യാരന്റി നല്‍ിയില്ല. ഒരു മാനദണ്ഡവും പാലിക്കാതെയാണ് 126 വിമാനങ്ങള്‍ എന്നത് 36 എന്നാക്കിയത്. ഇത് ആരുടെ നടപടിയെന്ന് വ്യക്തമല്ല. വ്യോമസേന പോലും അറിയാതെ പ്രധാനമന്ത്രിക്ക് എങ്ങനെ ഈ തീരുമാനം എടുക്കാനാകുമെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ തന്നെ ഇടപാടില്‍ വലിയ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍