UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോകിഹട്ടിൽ നാണംകെട്ട് നിതീഷ് കുമാര്‍; ആലത്തിന് 41225 വോട്ട് ഭൂരിപക്ഷം

ജെഡിയുവിന് ആകെ ലഭിച്ച വോട്ടിന്റെ ഇരട്ടിയിലധികം നേടിയാണ് ആലത്തിന്റെ വിജയം.

ബിഹാറിലെ ജോകിഹട്ടിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ‌ ആർജെഡി സ്ഥാനാർത്ഥി ഷഹ്നാവാസ് ആലം 41225 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.

കോൺഗ്രസ്സും ആർജെഡിയും നൽകിയ പിന്തുണയിൽ അധികാരത്തിലിരുന്ന നിതീഷ് കുമാർ പെട്ടെന്ന് സഖ്യം അവസാനിപ്പിച്ച് ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതിന്റെ പിന്നാലെയാണ് ജോകിഹട്ടിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജെഡിയു എംഎൽഎ ആയിരുന്ന സർഫാറാസ് ആലം പാർട്ടി ബിജെപിയുമായി സഖ്യം ചേർന്നതോടെ രാജിവെച്ചൊഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ അനുജനാണ് അപ്പോൾ വിജയിച്ച ഷഹ്നാവാസ് ആലം.

ജെഡിയുവിന് ആകെ ലഭിച്ച വോട്ടിന്റെ ഇരട്ടിയിലധികം നേടിയാണ് ആലത്തിന്റെ വിജയം. ആർജെഡിക്ക് 81240 വോട്ടുകളാണ് ലഭിച്ചത്. ജെഡിയുവിന് 40015 വോട്ടുകളും ലഭിച്ചു. മറ്റുള്ള സ്ഥാനാർത്ഥികൾക്ക് ആകെ 21816 വോട്ടും നോട്ടയ്ക്ക് 2673 വോട്ടും ലഭിച്ചു.

തല്ലിയോടിക്കപ്പെടുന്ന നിതീഷിന്റെ അധാർമിക രാഷ്ട്രീയം; ബിഹാറികൾ ജനാധിപത്യ ഇന്ത്യയെ ഓർമിപ്പിക്കുന്നതെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍