UPDATES

വായിച്ചോ‌

സുപ്രീം കോടതിയിലെ അസാധാരണ രംഗങ്ങള്‍ക്ക് പിന്നില്‍ നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അയച്ച ഇ മെയില്‍; പരാതി വന്നത് ഇങ്ങനെ

ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ തല്‍ക്കാലം ഉത്തരവില്ല എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യണോ എന്ന് ഔചിത്യപൂര്‍വം ആലോചിച്ച് തീരുമാനിക്കണം എന്നും കോടതി പറഞ്ഞു.

സുപ്രീം കോടതിയില്‍ ഇന്നുണ്ടായ സ്‌പെഷല്‍ സിറ്റിംഗിന് പിന്നില്‍ നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അയച്ച ഇ മെയിലുകള്‍. വയര്‍, സ്‌ക്രോള്‍, കാരവാന്‍, ലീഫ് ലെറ്റ് എന്നിവയാണ് സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ ഓഫീസിന് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് വിവരം ആരാഞ്ഞ് ഇ മെയില്‍ അയച്ചത്.

ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്നാണ് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ മറുപടി നല്‍കിയത്. ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരായ പരാതിയില്‍ തല്‍ക്കാലം ഉത്തരവില്ല എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യണോ എന്ന് ഔചിത്യപൂര്‍വം ആലോചിച്ച് തീരുമാനിക്കണം എന്നും കോടതി പറഞ്ഞു.

തന്നെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് ചീഫ് ജസ്റ്റിസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി 22 ജഡ്ജിമാര്‍ക്ക് പരാതിയായി നല്‍കിയത്. ഈ സാചര്യത്തിലാണ് അടിയന്തരമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് അടിയന്തരമായി സിറ്റിംഗ് നടത്തി ഇത് പരിഗണിച്ചത്.

ഒരു മുന്‍ ജൂനിയര്‍ സ്റ്റാഫ് വിചാരിച്ചാല്‍ മാത്രം നടക്കുന്ന ഗുഢാലോചനയല്ല ഇതെന്നും തന്നെ പണം നല്‍കി സ്വാധീനിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയവരാണ് ഇതിന് പിന്നിലെന്നും ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താനും തകര്‍ക്കാനുമുള്ള ശ്രമമാണ് നടക്കുന്നത് എന്നും ജസ്റ്റിസ് ഗൊഗോയ് ആരോപിച്ചു. 20 വര്‍ഷമായുള്ള തന്റെ പ്രവര്‍ത്തന കാലത്ത് യാതൊരു ആരോപണവും കേള്‍പ്പിച്ചിട്ടില്ല. ബാങ്ക് ബാലന്‍സ് 6.80 ലക്ഷമാണ്. അവസാനം ഇതാണോ എനിക്ക് കിട്ടുന്നത് എന്നും ചീഫ് ജസ്്‌റിസ് ചോദിച്ചു. രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇങ്ങനെയുള്ള സമീപനമാണ് എങ്കില്‍ എങ്ങനെയാണ് ഒരു കേസില്‍ സുപ്രീം കോടതി ജഡ്ജി വിധി പറയുക എന്ന് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു.

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായി ചീഫ് ജസ്റ്റിസ് അടക്കമുള്ള മൂന്നംഗ ബഞ്ച് അടിയന്തരമായി ചേര്‍ന്നിരുന്നു. തനിക്കെതിരായ ആരോപണങ്ങളായതിനാല്‍ താന്‍ ഇത് പരിഗണിച്ച് ഉത്തരവിടുന്നത് ശരിയല്ലെന്നും മറ്റ് ജഡ്ജിമാര്‍ തീരുമാനിക്കട്ടെ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും സഞ്ജയ് ഖന്നയുമാണ് ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഇത് എന്നുള്ള ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തോട് അറ്റോണി ജനറല്‍ കെകെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും യോജിച്ചു.

2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. സ്‌ക്രോള്‍, വയര്‍ തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളില്‍ മുഴുവന്‍ തൊട്ടു. ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും പോകാനനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിര്‍ത്തി – കവറിംഗ് ലെറ്ററുമായി നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി പറയുന്നു. “എന്നെ ചേര്‍ത്തുപിടിക്കൂ” എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് തന്നെ റെസിഡന്‍സ് ഓഫീസില്‍ നിന്ന് പുറത്താക്കിയതായും 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു. അനുമതിയില്ലാതെ ഒരു ദിവസം കാഷ്വല്‍ ലീവ് എടുത്തു എന്നതടക്കം മൂന്ന് കാരണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം പറയുന്നത്.

തന്റെ കുടുംബത്തെ പീഡിപ്പിച്ചു. ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനേയും ഭര്‍തൃ സഹോദരനേയും സസ്‌പെന്‍ഡ് ചെയ്തു. ഈ നടപടികള്‍ക്കും ഇതുമായി ബന്ധമുണ്ട് എന്ന് യുവതി ആരോപിക്കുന്നു. തന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ട് എന്നാണ് യുവതി പറയുന്നത്. സംരക്ഷണം തേടി യുവതി ഡല്‍ഹി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

തനിക്കെതിരെയുള്ള എഫ്‌ഐആര്‍ അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിലുള്ള പെറ്റി കേസ് ആയിരുന്നു. 2016 സെപ്റ്റംബറില്‍ ഇത് തള്ളിയതാണ്. സംഭവിച്ചതൊന്നും പുറത്തുപറയാന്‍ പാടില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇത് ഒരു പേപ്പറില്‍ എഴുതി വാങ്ങി. വീട്ടിലെത്തിയപ്പോള്‍ തുടര്‍ച്ചയായി ഭീഷണി കോളുകള്‍ വന്നു.

സംഭവിച്ചതൊന്നും പുറത്തുപറയാന്‍ പാടില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇത് ഒരു പേപ്പറില്‍ എഴുതി വാങ്ങി. വീട്ടിലെത്തിയപ്പോള്‍ തുടര്‍ച്ചയായി ഭീഷണി കോളുകള്‍ വന്നു. സുപ്രീം കോടതിയുടെ മൂന്ന് വകുപ്പുകളിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

പരാതിയുടെ വിശദാംശങ്ങള്‍ – വായനയ്ക്ക്‌:

https://theleaflet.in/cji-ranjan-gogoi-sexually-harassed-me-former-supreme-court-employee-sc-secretary-generals-office-denies-allegations/

https://theleaflet.in/cji-ranjan-gogoi-sexually-harassed-me-former-supreme-court-employee-sc-secretary-generals-office-denies-allegations/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍