UPDATES

ട്രെന്‍ഡിങ്ങ്

ജ. രമണ ചീഫ്​ ജസ്റ്റിസിന്റെ അടുത്ത സുഹൃത്ത്; ലൈംഗികാരോപണം സംബന്ധിച്ച അന്വേഷണത്തിൽ ആശങ്കയറിയിച്ച്​ പരാതിക്കാരി

സമിതി തലവനായ ജ. എസ്​.എ. ബോബ്ഡേക്ക്​പരാതിക്കാരിയായ സുപ്രീംകോടതി മുൻ ജീവനക്കാരി കത്ത്​ നൽകിയത്​.

സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണം അന്വേഷിക്കാൻ നിയോഗിച്ച സമിതിയെ കുറിച്ചും നടപടികളെ പറ്റിയും ആശങ്കയും ഭയവും പ്രകടിപ്പിച്ച് പരാതിക്കാരി. 35 കാരിയായ പരാതിക്കാരി സമർപ്പിച്ച കത്തിലാണ് നടപടികൾ സംബന്ധിച്ച് തന്റെ ആശങ്കയും ഭയവും പ്രകടിപ്പിച്ചതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പറയുന്നു. പീഡന പരാതി സംബന്ധിച്ച തെളിവെടുപ്പുകൾ ഉള്‍പ്പെടെ ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് സമിതിയെ കുറിച്ചും നടപടികളിലെ സുതാര്യതയെ പറ്റിയും യുവതി ആശങ്കപ്രകടിപ്പിക്കുന്നത്. ​ സമിതി തലവനായ ജ. എസ്​.എ. ബോബ്ഡേക്ക്​പരാതിക്കാരിയായ സുപ്രീംകോടതി മുൻ ജീവനക്കാരി കത്ത്​ നൽകിയത്​.

ചീഫ്​ ജസ്റ്റിസിന്റ അടുത്ത സുഹൃത്തായ ജ. എൻ.വി രമണയെ ആഭ്യന്തര അന്വേഷണ സമിതിയിൽ ഉൾപ്പെടുത്തിയത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന പരാതിക്കാരി സമിതിയിൽ സുപ്രീംകോടതിയിലെ ഒരു വനിത ജഡ്ജിയെ മാത്രം ഉൾപ്പെടുത്തിയതിനെയും ഇവർ ചോദ്യം ചെയ്യുണ്ട്. തൊഴിലിടങ്ങളിലെ പീഡനം സംബന്ധിച്ച് ആന്വേഷണം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് വിശാ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച് വിധിയിൽ വ്യക്തമാക്കുന്നുണ്ട്. സമിതിയിൽ ഭൂരിഭാഗവും വനിതകളായിരിക്കണമെന്നാണ്​ വിധിയിലുള്ളത്. എന്നാൽ ചീഫ് ജസ്റ്റിനെതിരായ നടപടിയിൽ ഇവ പാലിക്കുന്നില്ലെന്നും അവർ പറയുന്നു. ആരോപണം ഉയർന്നതിന് പിറകെ ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി ഉള്‍പ്പെടെ രംഗത്തെത്തി. ഇക്കാര്യം ഉൾപ്പെടെ തനിക്ക് ഭയം ഉളവാക്കുന്നുണ്ട്. പരാതിയിലെ ന‍ടപടിക്രമങ്ങൾ പുരോഗമിക്കുമ്പോള്‍ തന്റെ ആശങ്ക പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പരാതിക്കാരി പറയുന്നു.

ഇതിനെല്ലാം പുറമെയാണ് ആഭ്യന്തര അന്വേഷണ സമിതിയിലെ ജസ്റ്റിസ്​ എൻ.വി. രമണയുടെ സാന്നിധ്യത്തെ പറ്റി അവരുടെ പരാമർശം. ചീഫ്​ ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫിസിൽ താൻ ജോലി ചെയ്തിരുന്ന സമയത്ത്​ ജസ്റ്റിസ്​ രമണ അവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു. അദ്ദേഹം ചീഫ്​ ജസ്റ്റിസിന്റെ അടുത്ത കുടുംബസുഹൃത്താണ് അദ്ദേഹമെന്നും യുവതി കത്തിൽ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ ഒരു കാരണവുമില്ലാതെ തന്റെ വ്യക്തിത്വത്തിന് മേൽ കരിനിഴൽ വീഴുകയാണ്. മാധ്യമ വാർത്തകള്‍ ഇൾപ്പെടെ വായിക്കുമ്പോൾ‌ താൻ തനിക്കെതിരെ തന്നെ ക്രിമനൽ‌ കേസ് നൽകിയ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് തോന്നിപ്പോവുന്ന അവസ്ഥയാണ്. മുതിർ‌ന്ന നിയമജ്ഞരും ജസ്റ്റിസുമാരും തന്റെ പരാതിയിൽ കഴമ്പില്ലെന്ന് വിലയിരുത്തുന്നതാണ് കരുതുന്നത്. ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ തെളിവ് നൽകാൻ താൻ തയ്യാറാണ്. എന്നാൽ നിയമ നടപടികളെ കുറിച്ച് തനിക്ക് കൂടുതൽ അറിവില്ല. ഈ സാഹചര്യത്തിൽ തെലിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ വീഡിയോയിൽ പകർത്തണമെന്നും അവർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍