UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം കള്ളപ്പണമല്ല: നോട്ടുനിരോധനം കള്ളപ്പണം ബാങ്കുകളിലെത്തിച്ചെന്നും ജെയ്റ്റ്‌ലി

മൂന്നുവർഷത്തോളം താഴേക്ക് പോയിരുന്ന സ്വിസ് ബാങ്ക് നിക്ഷേപങ്ങളാണ് ഒറ്റവർഷത്തിനുള്ളിൽ ഇരട്ടിയോളം ഉയർന്നത്.

സ്വിസ് ബാങ്കുകളിലെ ഇന്ത്യാക്കാരുടെ നിക്ഷേപം 50% കണ്ട് ഉയർന്ന് 7000 കോടിയിലെത്തിയെന്ന വാർത്തയോട് പ്രതികരിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. സ്വിസ് ബാങ്കുകളിലെ എല്ലാ ഇന്ത്യൻ നിക്ഷേപവും നികുതി വെട്ടിച്ചുണ്ടാക്കിയ പണമല്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. കള്ളപ്പണം മുഴുവൻ തിരിച്ചു കൊണ്ടുവരുമെന്നു പറഞ്ഞ് അധികാരത്തിലേറിയവരുടെ കാലത്ത് സ്വിസ് ബാങ്കിൽ കള്ളപ്പണം കുമിഞ്ഞു കൂടുന്നതാണ് കാണുന്നതെന്ന് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വിമർശനമുയർന്നിരുന്നു.

മൂന്നുവർഷത്തോളം താഴേക്ക് പോയിരുന്ന സ്വിസ് ബാങ്ക് നിക്ഷേപങ്ങളാണ് ഒറ്റവർഷത്തിനുള്ളിൽ ഇരട്ടിയോളം ഉയർന്നത്.

സ്വിറ്റ്സർലാൻഡിൽ ഇനിമേൽ കള്ളപ്പണമൊളിപ്പിക്കൽ അസാധ്യമാണെന്നു വരെ പറയുന്നതിലേക്ക് പോയി അരുൺ ജെയ്റ്റ്‌ലിയുടെ ഈ വിഷയത്തിലുള്ള പ്രതികരണം. ഫേസ്ബുക്കിലാണ് അരുൺ ജെയ്റ്റ്‌ലി തന്റെ ഭാഗം വിശദീകരിച്ച് പോസ്റ്റിട്ടത്. കള്ളപ്പണ നിക്ഷേപ കേന്ദ്രമാണ് തങ്ങളുടെ രാജ്യമെന്ന ചീത്തപ്പേര് മാറ്റാൻ സ്വിറ്റ്സർലാൻഡ് നടത്തിയ ശ്രമങ്ങളെ ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന.

നികുതി വെട്ടിപ്പ് തടയാന്‍ മോദി സർക്കാർ വൻതോതിലുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടുള്ളതായും അരുൺ ജെയ്റ്റ്‌ലി അവകാശപ്പെട്ടു. എല്ലാ ഇടപാടുകളും ഇപ്പോൾ ഓൺലൈനായാണ് നടക്കുന്നത്. നോട്ട് നിരോധനം കള്ളപ്പണത്തെ ഇല്ലായ്മ ചെയ്തെന്ന വാദവും ജെയ്റ്റ്‌ലി ഉന്നയിച്ചു കള്ളപ്പണം ബാങ്കുകളിലെത്തിക്കാൻ നോട്ടുനിരോധനത്തിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍