UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മിന് മാത്രം വരുമാനം കൂടി, മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കുറഞ്ഞു; കോണ്‍ഗ്രസ് കണക്ക് കാണിച്ചില്ല

കോണ്‍ഗ്രസ് ആദായനികുതി കണക്കുകള്‍ സമര്‍പ്പിച്ചിട്ടുമില്ല. ഒക്ടോബര്‍ 30 ആയിരുന്നു കണക്കുകള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തീയതി.

2017-18 സാമ്പത്തിക വര്‍ഷം രാജ്യത്തെ ഏഴ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ അഞ്ചിനും വരുമാനത്തില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് വലിയ ഇടിവുണ്ടായതായി ആദായ നികുതി കണക്കുകള്‍ പറയുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടത്. സിപിഎമ്മിന് മാത്രമാണ് വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് സിപിഎമ്മാണ് – 104.84 കോടി രൂപ. കോണ്‍ഗ്രസ് ആദായനികുതി കണക്കുകള്‍ സമര്‍പ്പിച്ചിട്ടുമില്ല. ഒക്ടോബര്‍ 30 ആയിരുന്നു കണക്കുകള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തീയതി.

ഉത്തര്‍പ്രദേശില്‍ 2012 മുതല്‍ അധികാരത്തിന് പുറത്തായ ബി എസ് പിയ്ക്കാണ് വരുമാനത്തില്‍ ഏറ്റവും വലിയ ഇടിവുണ്ടായിരിക്കുന്നത്. 2016 – 17ല്‍ 173.58 കോടി രൂപയായിരുന്നു ബി എസ് പിയുടെ വാര്‍ഷിക വരുമാനം. 2017-18ല്‍ ഇത് 51.69 കോടിയായി കുറഞ്ഞു. എന്‍സിപിയുടെ വരുമാനവും പകുതിയില്‍ താഴേയ്ക്ക് പോയി. 17.23 കോടിയില്‍ നിന്ന് 8.15 കോടിയിലേയ്ക്ക്. അതേസമയം ബിജെപിയുടെ വരുമാനത്തില്‍ ഇത്ര വലിയ ഇടിവുണ്ടായിട്ടില്ല. 1034.27 കോടി രൂപയില്‍ നിന്ന് 1027.34 കോടിയായാണ് കുറഞ്ഞത്. ആറ് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനം 1198.76 കോടി രൂപ. വരുമാനത്തിന്റെ 74 ശതമാനം ചിലവാക്കിയതായി ബിജെപി അവകാശപ്പെടുന്നു. ബി എസ് പി ചിലവാക്കിയത് 29 ശതമാനം മാത്രം. അതേസമയം വരവിനേക്കാള്‍ കൂടുതല്‍ ചിലവ് വന്നതായി എന്‍സിപി (8.84 കോടി രൂപ) പറയുന്നു.

86 ശതമാനവും സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ വഴിയാണ് എന്ന് പറയുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍, വ്യക്തികളും ട്രസ്റ്റുകളും നല്‍കുന്ന സംഭാവനകള്‍ തുടങ്ങിയ സംഭാവനകളെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം മറ്റ് സംഭാവനകള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ പണം രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളിലേയ്ക്ക് വന്നിരിക്കുന്നത് – 714.57കോടി രൂപ. ബിജെപിയ്ക്കാണ് ഇലക്ടറല്‍ ബോണ്ട് വഴി 210 കോടി രൂപ ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍