UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മലയാളിയായതിൽ അഭിമാനിക്കുന്നു: ഗോസ്വാമിക്ക് ശശി തരൂരിന്റെ മറുപടി

ദുരന്തം സംഭവിച്ചപ്പോൾ മലയാളികൾ കാണിച്ച ഐക്യവും പ്രതിബദ്ധതയും ഒരു മലയാളിയാണെന്നതിൽ തന്നെ അഭിമാനം കൊള്ളിക്കുന്നതായി ശശി തരൂർ പറഞ്ഞു.

മലയാളികളെ ‘ഏറ്റവും നാണംകെട്ട ഇന്ത്യാക്കാർ’ എന്ന് വിശേഷിപ്പിച്ച റിപ്പബ്ലിക് ചാനൽ വാർത്താവതാരകൻ അർണാബ് ഗോസ്വാമിക്ക് മറുപടിയുമായി തിരുവനന്തപുരം എംപി ശശി തരൂർ. ഒരു മലയാളിയായിരിക്കുന്നതിൽ അഭിമാനിക്കുന്നതായി #ProudToBeMalayali എന്ന ഹാഷ്ടാഗ് ചേർത്ത് ശശി തരൂർ ട്വീറ്റ് ചെയ്തു. ചില വിലകുറഞ്ഞ മനസ്സുകളുടെ ആക്രമണങ്ങളെ കവച്ചുവെച്ച് മലയാളികൾ ഒരുമയോടെ നിൽക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ദുരന്തം സംഭവിച്ചപ്പോൾ മലയാളികൾ കാണിച്ച ഐക്യവും പ്രതിബദ്ധതയും ഒരു മലയാളിയാണെന്നതിൽ തന്നെ അഭിമാനം കൊള്ളിക്കുന്നതായി ശശി തരൂർ പറഞ്ഞു. യുദ്ധക്കെടുതികളിൽ പെട്ടവരെയും ഇസ്ലാമും ക്രിസ്റ്റ്യനും തുടങ്ങി വിവിധ വിശ്വാസങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. മലയാളിയാണെന്നതിൽ അഭിമാനിക്കാനുള്ള വക നൽ‌കുന്നതാണിത്.

ജാതീയതയ്ക്കെതിരായി കേരളത്തിൽ നടന്ന വിവിധ മുന്നേറ്റങ്ങള്‍ മലയാളിയെന്ന നിലയിൽ‌ തന്നെ അഭിമാനത്തിലാഴ്ത്തുന്നതായും ശശി തരൂർ ട്വീറ്റ് ചെയ്തു.

യുഎഇ സർക്കാർ 700 കോടി രൂപയുടെ സഹായം നൽ‌കാമെന്ന സന്നദ്ധതയറിയിച്ചത് നുണയാണെന്ന് വാദിച്ച് നടത്തിയ ചാനൽ ചർച്ചയിലാണ് വംശീയച്ചുവയോടെ മലയാളികളെ ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന് അർണാബ് വിശേഷിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍