UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എൻഡിഎയ്ക്ക് 350 സീറ്റുണ്ട്, ഇനിയും രാമക്ഷേത്രം പണിതില്ലെങ്കിൽ ജനം ചെരിപ്പെടുത്ത് അടിക്കും: ശിവസേന

അയോധ്യ വിഷയം പരിഹരിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി എഫ്എംഐ ഖലിഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിയുടെ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ശിവസേന വീണ്ടും വിഷയം സജീവമാക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷവും രാമക്ഷേത്ര നിർമാണം എന്ന വിഷയം വിടാതെ ശിവസേന. രാമനാമത്തിലാണ് എൻഡിഎ ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇനിയും രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കിൽ ജനം ചെരിപ്പെടുത്ത് അടിക്കുമെന്ന് എൻഡിഎ സഖ്യകക്ഷിയായ ശിവസേന. 2014ൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും പൂർത്തിയാക്കാനായില്ല. ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ അയോധ്യ സന്ദർശിക്കുകയും ക്ഷേത്രനിർമാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തതാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു നടപടി. ഇത്തവണ ക്ഷേത്രനിർമാണം ആരംഭിക്കുമെന്ന് കരുതുന്നുവെന്നും ശിവസേന വക്താവ് സഞ്ജയ് റൗത് പറഞ്ഞു. എഎൻഐയോടായിരുന്നു സഞ്ജയ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ സർക്കാറിൽ ബിജെപിക്ക് 303ഉം ശിവസേനക്ക് 18ഉം അടക്കം എൻഡിഎയ്ക്ക് 350 സീറ്റുണ്ട്. ജനങ്ങൾക്ക് ഞങ്ങളുടെ മേലുള്ള വിശ്വാസം തകർക്കാൻ സാധിക്കില്ല. ക്ഷേത്രം പണിയാൻ ഇതിൽക്കൂടുതൽ എന്താണ് ആവശ്യമെന്നും അദ്ദേഹം ചോദിക്കുന്നു.

അയോധ്യ വിഷയം പരിഹരിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി എഫ്എംഐ ഖലിഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിയുടെ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ശിവസേന വീണ്ടും വിഷയം സജീവമാക്കുന്നത്. സൗഹാർദപരമായ പ്രശ്നപരിഹാരത്തിന് സാധ്യത കണ്ടെത്താനാണ് എട്ട് ആഴ്ച കൊണ്ട് കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മാർച്ചിൽ സമിതിയെ നിയോഗിച്ചത്. മെയ് 10ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Sanjay Raut, Shiv Sena: I feel this time around Ram temple’s construction will start because if we don’t, the country will stop trusting us. Now BJP has 303 MPs, Shiv Sena has 18, NDA has more than 350, what more is needed to construct the temple? pic.twitter.com/GtMGGlc5qy

— ANI (@ANI) June 6, 2019

അതിനിടെ, ലോക്‌സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ശിവസേന അവകാശപ്പെട്ടതാണെന്നും സഞ്ജയ് റാവത്ത് പറയുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സ്വാഭാവികമായും ശിവസേനയ്ക്ക് അവകാശപ്പെട്ടതാണ്. അതിനായി ആവശ്യമുന്നയിക്കേണ്ട കാര്യമില്ല. അത് ആ സ്ഥാനം തങ്ങള്‍ക്കുതന്നെ ലഭിക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഭീമാ കൊറേഗാവ്: ആക്ടിവിസ്റ്റുകളും എഴുത്തുകാരും അറസ്റ്റിലായിട്ട് ഒരു വര്‍ഷം, ജാമ്യമില്ല, കോടതി നടപടികള്‍ വൈകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍