UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ശബരിമല പ്രസ്താവന: കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി സ്വമേധയാ കേസ്സെടുക്കണമെന്ന് സീതാറാം യെച്ചൂരി

ശബരിമലയിൽ കേരളമെടുത്ത നിലപാട് തെറ്റായിരുന്നെന്ന് പ്രസ്താവന നടത്തിയ നരേന്ദ്രമോദിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോടതി സ്വമേധയാ കേസ്സെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ സർക്കാർ നിലപാട് ലജ്ജാകരമായിരുന്നെന്നും ഇത് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം, മാവേലിക്കര, ആലപ്പുഴ എന്നീ ലോകസഭാ മണ്ഡലങ്ങളിലെ എൻഡിഎ പ്രവർത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഈ ആരോപണം ഉന്നയിച്ചത്. എൽഡിഎഫും യുഡിഎഫും കേരളജനതയെ വർഗീയതയിൽ കുടുക്കിയിരിക്കുകയാണെന്ന് മോദി പറഞ്ഞു. കളിയാക്കിയാലും ബിജെപിക്കാർ തളരില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതെസമയം സുപ്രീംകോടതി വിധിയെ അദ്ദേഹം നേരിട്ട് പരാമർശിക്കുകയുണ്ടായില്ല.

സുപ്രീംകോടതിയുടെ വിധിയാണ് കേരളത്തിലെ സർക്കാർ നടപ്പാക്കുന്നതെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കാൻ ചുമതലപ്പെട്ടയാളാണ് പ്രധാനമന്ത്രി. എന്നാൽ മോദി പ്രസ്തുത സ്ഥാനത്തിരിക്കുന്നത് നാണക്കേടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍