UPDATES

ഇന്ത്യ

ആർമി ഓഫീസറുടെ ഒരടി കിട്ടിയപ്പോൾ മസൂദ് എല്ലാം തുറന്നു പറഞ്ഞു: മുൻ പൊലീസുദ്യോഗസ്ഥൻ

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റേതാണ് ഈ വാക്കുകള്‍. മസൂദിനെ പിടികൂടിയതിനു ശേഷം ചോദ്യം ചെയ്യൽ വളരെ എളുപ്പമായിരുന്നെന്ന് സിക്കിം പൊലീസിന്റെ ഡയറക്ടർ ജനറലായിരുന്ന അവിനാഷ് മോഹനാനി പറയുന്നു. ഒറ്റയടി വെച്ചു കൊടുത്തതിനു പിന്നാലെ മസൂദ് എല്ലാക്കാര്യങ്ങളും വിളിച്ചു പറയാൻ തുടങ്ങി. മസൂദിന്റെ അക്കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് അന്ന് തങ്ങൾക്ക് ലഭിച്ചതെന്ന് അവിനാഷ് പറയുന്നു.

1994ലായിരുന്നു മസൂദിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു പോര്‍ച്ചുഗീസ് പാസ്പോർട്ട് സംഘടിപ്പിച്ച് ബംഗ്ലാദേശ് വഴി ജമ്മു കശ്മീരിലേക്ക് എത്തുകയായിരുന്നു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ നിന്ന് മസൂദ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

കസ്റ്റഡിയിലിരിക്കെ മസൂദ് കൈകാര്യം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ഒരാളായിരുന്നെന്ന് അവിനാഷ് പറയുന്നു. ചോദിക്കുന്നതിനെല്ലാം കൃത്യമായ മറുപടി തന്നു. ആദ്യത്തെ ഒരടി മാത്രം മതിയായിരുന്നു അയാൾക്ക് ഇതിനെല്ലാം. സിക്കിം പൊലീസ് മുൻ ഡയറക്ടറായ അവിനാഷ് പലതവണ മസൂദിനെ ചോദ്യം ചെയ്യുകയുണ്ടായി.

പാകിസ്താനിലെ ഭീകര സംഘടനകളിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റുകളെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ മസൂദിനെ ചോദ്യം ചെയ്തതിൽ നിന്നും അന്വേഷകർക്ക് കഴിഞ്ഞിരുന്നു.

1999ൽ ഒരു ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുക്കപ്പെട്ടതിനു പിന്നാലെ അന്നത്തെ ബിജെപി സർക്കാർ മസൂദിനെ വിട്ടയയ്ക്കുകയായിരുന്നു. ഇതിനു ശേഷം മസൂദ് ജയ്ഷെ മുഹമ്മദ് എന്ന സംഘടന രൂപീകരിക്കുകയും ഇന്ത്യക്കെതിരെ ശക്തമായ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞയാഴ്ച നടന്ന ചാവേറാക്രമണം വരെ അത് നീണ്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍