UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിക്കൂറുകളോളം നിര്‍ത്തിച്ചു, ഉച്ചത്തില്‍ പാട്ടുവച്ച് ഉറങ്ങാന്‍ അനുവദിച്ചില്ല; പീഡനത്തെകുറിച്ചും വിമാനം തകര്‍ന്ന് വീണതിനെകുറിച്ചും വിശദീകരിച്ച് അഭിനന്ദന്‍

പിടിയിലാവുന്ന സൈനികര്‍ ഇന്ത്യയുടെ സൈനികവിന്യാസത്തെക്കുറിച്ചും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സിയെക്കുറിച്ചും ആദ്യ 24 മണിക്കൂറെങ്കിലും വെളിപ്പെടുത്തരുതെന്നാണ് നിര്‍ദ്ദേശം.

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാക് സൈനികര്‍ പല രീതിയിലുള്ള പീഡനങ്ങള്‍ക്കിരയാക്കിയെന്ന് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി പിടിയിലായ ആദ്യ 24 മണിക്കൂറില്‍ അഭിനന്ദനെ കടുത്ത പീഡനങ്ങള്‍ക്ക് വിധേയനാക്കിയെന്നാക്കിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മണിക്കൂറുകളോളം നിര്‍ത്തിച്ചു, ഉച്ചത്തില്‍ പാട്ടുവച്ച് ഉറങ്ങാന്‍ സമ്മതിച്ചില്ല അനുവദിച്ചില്ല. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. തുടങ്ങിയ കാര്യങ്ങളും മര്‍ദ്ദനത്തിനത്തിന് ഇരയായതായും അഭിനന്ദന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ നടക്കുന്ന ഡിബ്രീഫിങ്ങിനിടെ അഭിനന്ദ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

.

Read: അഭിനന്ദൻ ഇനി നേരിടേണ്ടത് ‘ഡീബ്രീഫിങ്’; രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും

.

ശത്രുരാജ്യത്തിന്റെ പിടിയിലാവുന്ന സൈനികര്‍ ഇന്ത്യയുടെ സൈനികവിന്യാസത്തെക്കുറിച്ചും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സിയെക്കുറിച്ചും ആദ്യ 24 മണിക്കൂറെങ്കിലും വെളിപ്പെടുത്തരുതെന്നാണ് നിര്‍ദ്ദേശം. കാരണം ആ സമയത്തിനുള്ളില്‍ റേഡിയോ ഫ്രീക്വന്‍സിയിലും സൈനികവിന്യാസത്തിലും മാറ്റംവരുത്താനാണിത്.

പീഡനത്തിനിരയായിട്ടും അഭിനന്ദന്‍ നിര്‍ദ്ദേശം പാലിച്ചുവെന്നാണ് വിവരം. നാലുസംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ അഭിനന്ദിനെ ഡിബ്രീഫിങ് നടത്തുന്നത്. ഫെബ്രുവരി 27നാണ് അഭിനന്ദന്‍ പാക് സൈനികരുടെ പിടിയിലാവുന്നത്. തടവിലുണ്ടായ 60 മണിക്കൂറില്‍ ആദ്യ മണിക്കൂറുകളില്‍ മാത്രമേ പാക് വ്യോമസേന അഭിനന്ദനെ ചോദ്യംചെയ്തിരുന്നുള്ളൂ.

ബാക്കിസമയം മുഴുവന്‍ കരസേനയുടെ കസ്റ്റഡിയിലായിരുന്നു അഭിനന്ദന്‍. അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉയര്‍ന്നപ്പോഴാണ് പാക് ആര്‍മിയുടെ നിലപാടില്‍ അയവുവന്നത്. നല്ല രീതിയിലാണ് തടവുകാരനോട് ഇടപെടുന്നതെന്നറിയിക്കാന്‍ പിന്നീട് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് ഒന്നിന് രാത്രി അഭിനന്ദനെ പാക് അധികൃതര്‍ ഇന്ത്യക്ക് കൈമാറുകയും ചെയ്തു.

ഫെബ്രുവരി 27-ന് അതിര്‍ത്തികടന്നെത്തിയ പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് ഇന്ത്യന്‍ വ്യോമസേന വിഭാഗം പ്രത്യാക്രമണം നടത്തിയത്. മിഗ് 21 വിമാനം നിയന്ത്രിച്ചിരുന്ന അഭിനന്ദന്‍ പാക് വിമാനത്തിനുനേരെ ആര്‍ 73 മിസൈല്‍ പ്രയോഗിക്കുന്നതിനിടയില്‍ ഇരുവിമാനവും കൂട്ടിമുട്ടി തകരുകയായിരുന്നു.

Read: ആരാണ് ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍

മിഗ് 21 വിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ ചാടുന്നതിനിടയില്‍ പാക് പ്രദേശത്തേക്ക് പാകിസ്താന്റെ എഫ്-16 വിമാനം വീഴുന്നതായി കണ്ടെന്ന് അഭിനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ എഫ്-16 തകര്‍ന്നിട്ടില്ലെന്നാണ് പാകിസ്താന്‍ വാദിക്കുന്നത്. അമേരിക്കയില്‍ നിന്ന് വാങ്ങിയിട്ടുള്ള എഫ്-16 അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുള്ളതാണ് പാകിസ്താന്‍ ഇത് സ്ഥിരീകരിക്കാത്തിന് കാരണം.

Read: അഭിനന്ദന്റെ ധീരതയെ വാഴ്ത്തുന്നവർ അയാളുടെ അമ്മയെക്കുറിച്ചും അറിയണം; ആരാണ് ഡോ. ശോഭ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍