UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോൾ ഫലം ‘പാർട്ടികളുടെ ജനകീയത’ അടിസ്ഥാനമാക്കിയെന്ന് ആക്സിസ്; അതെന്ത് പരിപാടിയെന്ന് സോഷ്യൽ മീഡിയ

തങ്ങളുടെ പോൾ ഫലം ‘പാർട്ടികളുടെ ജനകീയത’ അടിസ്ഥാനമാക്കിയാണെന്ന ആക്സിസ് മൈ ഇന്ത്യയുടെ പ്രസ്താവനയെ ചർച്ചയിൽ കൊണ്ടുവന്ന് ദി വയര്‍ സ്ഥാപക എഡിറ്റർ എംകെ വേണു. ഇന്ത്യാ ടുഡേക്കു വേണ്ടി എക്സിറ്റ് പോൾ സർവ്വേ നടത്തിയത് ആക്സിസ് ആയിരുന്നു. എൻഡിഎക്ക് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്നാണ് ഇവർ പ്രവചിച്ചത്.

പാർട്ടികളുടെ ജനകീയതയെ അടിസ്ഥാനമാക്കിയാണ് ഓരോ സീറ്റിലെയും ജയപരാജയ സാധ്യതകൾ തങ്ങൾ വിലയിരുത്തിയതെന്നാണ് ആക്സിസ് പറയുന്നതെന്നും ഇതിന്റെ അർത്ഥമെന്താണെന്നുമാണ് എംകെ വേണു ചോദിക്കുന്നത്. വോട്ട് ചെയ്തു കഴിഞ്ഞിറങ്ങിയവരോട് ആക്സിസ് ചോദിച്ച ചോദ്യം ‘ഏത് പാർട്ടിയാണ് ജനപ്രിയം’ എന്നായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യാ ടുഡേ എഡിറ്റർ രാജ്ദീപ് സർദേശായിയെ ടാഗ് ചെയ്താണ് വേണു ഈ ചോദ്യമുന്നയിച്ചിരിക്കുന്നത്. സർദേശായി ഇതിൽ മറുപടിയൊന്നും പറഞ്ഞിട്ടില്ല.

ഈ ത്രഡിൽ ഗൗരവപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചയിൽ പങ്കെടുത്തവരിലൊരാൾ പറയുന്നത് മിക്ക എക്സിറ്റ് പോൾ സർവ്വേകളും നടക്കുക നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമാണെന്നാണ്. ആധികാരികത ഒട്ടുമില്ലാത്ത ഇത്തരം സർവ്വേകളെ മറനിർത്തി വോട്ടിങ് മെഷീനുകളിൽ കൃത്രിമം കാണിച്ച് വിജയം സ്വന്തമാക്കാനുള്ള ശ്രമങ്ങളെ തടുക്കാൻ സ്ട്രോങ് റൂമുകള്‍ക്ക് ജനങ്ങൾ കാവലിരിക്കണമെന്നും ഈ ട്വീറ്റിൽ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍