UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രസിഡണ്ട് മുസ്ലിമായിരിക്കണമെന്ന് ഭരണഘടനയിലെഴുതി വെച്ച പാകിസ്താന്‍ ഇന്ത്യയെ സഹിഷ്ണുത പഠിപ്പിക്കേണ്ട: സോഷ്യൽ മീഡിയ

‘ഒസാമ ബിൻ ലാദന് ഒളിത്താവളം നൽകിയ പാകിസ്താനാണ് ഇന്ത്യയെ പഠിപ്പിക്കാൻ വരുന്നത്’

ഇന്ത്യയെ ‘സഹിഷ്ണുത’ പഠിപ്പിക്കാനിറങ്ങിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ വിമർശനം. സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയും അവരുടെ ജനസംഖ്യ വൻതോതിൽ കുറയുകയും ചെയ്യുന്നത് കാണാതെയാണ് ഇമ്രാൻ ഖാൻ ഇന്ത്യയെ വിമർശിക്കുന്നതെന്ന് വിമർശകർ പറയുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ മോശമായി പരിഗണിക്കപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. ഒരു യോഗത്തിൽ ഇമ്രാൻ ഖാൻ‌ പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു: “ന്യൂനപക്ഷ വിഭാഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിന് കാണിച്ചുകൊടുക്കും. ഇന്ത്യാക്കാർ പോലും പറയുന്നത് മതന്യൂനപക്ഷങ്ങളെ തുല്യപൗരന്മാരായി പരിഗണിക്കുന്നില്ല എന്നാണ്” പഞ്ചാബ് സര്‍ക്കാരിന്റെ നൂറ് ദിവസത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നത് പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ദര്‍ശനമായിരുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ പറയുകയുണ്ടായി.

പാകിസ്താനിലെ ഹിന്ദു ജനസംഖ്യ കുറഞ്ഞു വരുന്നതിന്റെ കാരണമെന്താണെന്നായിരുന്നു ട്വിറ്ററിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ ചോദ്യം. ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ഇമ്രാൻ ഖാന്റെ പ്രസ്താവനയെ കോൺഗ്രസ്സുമായി കൂട്ടിക്കെട്ടാനാണ് ശ്രമിച്ചത്. പാകിസ്താനെ മാലാഖ രാഷ്ട്രമായി കാണുന്ന കോൺഗ്രസ്സിനെ ഇമ്രാൻ ഖാന്റെ പ്രസ്താവന സന്തോഷിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താനിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നത് 70 വർഷം കൊണ്ട് വെറും 1 ശതമാനമായി കുറയുകയുണ്ടായി. ഇക്കാര്യമാണ് പലരും ട്വീറ്റുകളിൽ പറയുന്നത്.

ഒസാമ ബിൻ ലാദന് ഒളിത്താവളം നൽകിയ പാകിസ്താനാണ് ഇന്ത്യയെ പഠിപ്പിക്കാൻ വരുന്നതെന്ന് പറഞ്ഞാണ് മറ്റുചിലർ ഇമ്രാൻ ഖാനെ ആക്രമിക്കുന്നത്.

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും പാകിസ്താനെതിരായ പ്രസ്താവനയുമായി രംഗത്തെത്തി. പാകിസ്താന്‍ ഭരണഘടന പ്രകാരം മുസ്ലിമിനു മാത്രമേ പ്രസിഡണ്ടാകാൻ കഴിയൂ എന്നുണ്ട്. എന്നാൽ ഇന്ത്യയിൽ വിവിധ മതക്കാരും അടിച്ചമർത്തപ്പെട്ട ജാതികളിൽ‌ പെട്ടവരും പ്രസിഡണ്ടുമാരായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചും ഖാൻ ഇന്ത്യയിൽ നിന്ന് പഠിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ, ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ ആശങ്കകൾ പങ്കു വെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. ഇതിനോട് നസീറുദ്ദീൻ‌ ഷാ രൂക്ഷമായാണ് പ്രതികരിച്ചത്. സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കുകയാണ് ഇമ്രാൻ ഖാൻ‌ ചെയ്യേണ്ടതെന്നും 70 വർഷമായി ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്താണ് താൻ ജീവിക്കുന്നതെന്നും ഷാ മറുപടി നൽകുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍