UPDATES

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്: 22 പ്രതികളെയും വെറുതെ വിട്ടു

22 പേരെയാണ് പ്രതിചേർത്തിരുന്നത്. 210 സാക്ഷികളെ ഹാജരാക്കി. ഇവരിൽ 92 പേർ കൂറുമാറി.

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ 22 പ്രതികളെ വെറുതെ വിട്ട് കോടതി ഉത്തരവായി. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. 13 വർഷം മുമ്പാണ് സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലപാതകം നടന്നത്.

തെളിവുകളുടെ അഭാവമാണ് 22 പ്രതികളെ വെറുതെ വിടുന്നതിന് കാരണമായി കോടതി വിധിയിൽ പറയുന്നത്. 210 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഇവരിൽ വലിയ വിഭാഗം പേർ കൂറുമാറി. ലഭ്യമായ സാക്ഷിമൊഴികളും തെളിവുകളും കൊലപാതകവും ഗൂഢാലോചനയും തെളിയിക്കുന്നത്ന് തൃപ്തികരമല്ലെന്ന് കോടതി വിശദീകരിച്ചു.

രാജസ്ഥാൻ-ഗുജറാത്ത് പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരടങ്ങിയ ഒരു സംയുക്ത സംഘമാണ് സൊഹ്റാബുദ്ദീൻ ഷെയ്ഖിനെയും അദ്ദേഹത്തിന്റെ സുഹൃത്ത് തുൾസിറാം പ്രജാപതിയെയും കൊല ചെയ്യാൻ ഗൂഢാലോചന ചെയ്തതും നടപ്പാക്കിയതുമെന്നായിരുന്നു സിബിഐയുടെ വാദം. 22 പേരെയാണ് പ്രതിചേർത്തിരുന്നത്. 210 സാക്ഷികളെ ഹാജരാക്കി. ഇവരിൽ 92 പേർ കൂറുമാറി.

2005 നവംബറിലാണ് ഏറ്റുമുട്ടൽ കൊലപാതകം നടന്നത്. ഹൈദരാബാദിലെ ഒരു സുഹൃത്തിനെ കാണാൻ സൊഹ്റാബുദ്ദീൻ, ഭാര്യ കൗസർ ബി, തുൾസി റാം എന്നിവർ ഇൻഡോറിൽ‌ നിന്നും യാത്ര തിരിച്ചത്. അഹ്മദാബാദിൽ വെച്ച് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ കൊല്ലാൻ വേണ്ടിയായിരുന്നു ഈ യാത്രയെന്നാണ് പൊലീസ് ആരോപിച്ചത്. ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡും രാജസ്ഥാൻ പൊലീസിലെ ഒരു ടീമും ചേര്‍ന്ന് നടത്തിയ ഒരു രഹസ്യ ഓപ്പറേഷനിലൂടെ ഇവരെ കൊലപ്പെടുത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് ആരോപണമുയർന്നു. തുൾസിറാമിനെ പൊലീസ് ഉദയ്പൂരിലേക്കും സൊഹ്റാബുദ്ദീനെയും ഭാര്യയെയും അദ്‌ലാജിനടുത്തുള്ള ഒരു സ്ഥലത്തേക്കുമാണ് കൊണ്ടുപോയത്.

ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്

ഈ ചോദ്യം ചെയ്യലുകൾക്ക് ശേഷം നവംബർ 25നാണ് കൊല നടന്നത്. എന്നാൽ പൊലീസ് പറയുന്നത് പൊലീസുകാർ വാഹനം തടഞ്ഞപ്പോൾ സൊഹ്റാബുദ്ദീൻ വെടിവെച്ചെന്നും പൊലീസുകാർ തിരിച്ചു വെടിവെച്ചപ്പോൾ കൊല്ലപ്പെട്ടെന്നുമാണ്. ഒരു വർഷത്തിനു ശേഷം തുൾസിറാമും സമാനമായ രീതിയില്‍ കൊല ചെയ്യപ്പെട്ടു.

സിബിഐ തയ്യാറാക്കിയ ചാർജ് ഷീറ്റ് പ്രകാരം 2005 നവംബർ 22ന് സൊഹ്റാബുദീനെയും ഭാര്യ കൗസർബിയെയും സഹപ്രവർത്തകനായ തുൾസിരാം പ്രജാപതിയെയും ഗുജറാത്ത്, രാജസ്ഥാൻ പോലീസ് ഉദ്യോഗസ്ഥർ യാത്രാ മദ്ധ്യേ പിടികൂടുകയായിരുന്നു. അഹമ്മദാബാദിന് അടുത്തുള്ള ഒരു ഫാംഹൗസിൽവെച്ച് നവംബർ 25ന് സൊഹ്റാബുദീൻ കൊല്ലപ്പെട്ടു. അടുത്ത ദിവസം കൗസർബിയും കൊല്ലപ്പെട്ടു, മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 2006 ഡിസംബറിൽ പ്രജാപതിയും കൊല്ലപ്പെട്ടു. സോളങ്കിയുടെ അന്വേഷണത്തിൽ സൊഹ്റാബുദീനും ഭാര്യയും ബസിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന സഹയാത്രികന്റെ മൊഴി കിട്ടിയതാണ് കേസിൽ വഴിത്തിരിവായത്.

2010 ഫെബ്രുവരിയില്‍ സിബിഐ ഈ കേസ് ഏറ്റെടുക്കുകയും അന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെടെ 23 പേരെ പ്രതികളാക്കി ആ വര്‍ഷം ജൂലൈയില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചു കാലത്തിനുള്ളില്‍ അമിത് ഷായ്ക്ക് പുറമെ മൂന്ന് ഐ.പി.എസ് ഉള്‍പ്പെടെയുള്ള നിരവധി പേരെ വിചാരണ കോടതി ഒഴിവാക്കുകയായിരുന്നു.

ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹം, സൊഹ്റാബുദീന്‍ കേസില്‍ അമിത് ഷായ്‌ക്കെതിരെ പുനരന്വേഷണം വേണം: യശ്വന്ത് സിന്‍ഹ

കേസില്‍ വാദം കേട്ട ആദ്യ ജഡ്ജി ഉത്പത് അമിത് ഷായോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ സ്ഥലം മാറ്റി. രണ്ടാമത് വാദം കേട്ട ജസ്റ്റിസ് ലോയ 2014 നവംബര്‍ 30 രാത്രിക്കും ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെക്കും ഇടയിലുള്ള സമയത്താണ് മരിച്ചത്. മൂന്നാമത് വാദം കേട്ട ജസ്റ്റിസ് എംബി ഗോസാവി 2014 ഡിസംബര്‍ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി. സൊഹ്റാബുദീന്‍ ഷെയ്ഖിനെയും ഭാര്യ കൌസര്‍ബിയെയും 2005 നവംബറിലാണ് ഗുജറാത്ത് പൊലീസിന്‍റെ ഭീകരവിരുദ്ധ സംഘം വെടിവച്ച് കൊല്ലുന്നത്. കൊലപാതകങ്ങള്‍ക്ക് സാക്ഷിയായിരുന്ന ഡ്രൈവര്‍ തുളസീറാം പ്രജാപതിയെ വെടി വച്ച് കൊന്ന ഏറ്റുമുട്ടല്‍ കേസിലും ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ പ്രതിയായത്. പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തുറന്നുകാട്ടി; മോദി സര്‍ക്കാരിന്റെ പീഡനങ്ങള്‍ക്കൊടുവില്‍ രജനീഷ് റായ് ഐപിഎസ് രാജി വച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍