UPDATES

ട്രെന്‍ഡിങ്ങ്

ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ വെടിവച്ചത് പട്ടാളക്കാരന്‍? കാശ്മീരിലേയ്ക്ക് കടന്നതായി സൂചന

സുബോധിന് സമീപം ജീത്തു നില്‍ക്കുന്നതായി ഇതിന് മുമ്പുള്ള ദൃശ്യങ്ങളില്‍ കാണാം.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവച്ചത് സൈനികനായ ജീത്തു ഫൗജിയെന്ന് സംശയം. ബുലന്ദ്ഷഹറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വീഡിയോകളില്‍ ഇയാള്‍ പൊലീസുകാരന് നേരെ നിറയൊഴിക്കുന്ന ദൃശ്യങ്ങളുണ്ട്. ശ്രീനഗറില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന സൈനികനാണ് ഇയാള്‍. ജീത്തു കാശ്മീരിലേയ്ക്ക് കടന്നതായാണ് സൂചന. തോക്ക് പിടിച്ചുവാങ്ങ്, വെടി വയ്ക്ക് എന്ന് ഹിന്ദിയില്‍ പറയുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം.

മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ട് ഇന്‍സ്‌പെക്ടര്‍ സുബോധിന് നേരെ ആക്രമണമുണ്ടാകുന്നു. ഇതിന് ശേഷം വെടിവയ്ക്കുന്നു. സുബോധിന് സമീപം ജീത്തു നില്‍ക്കുന്നതായി ഇതിന് മുമ്പുള്ള ദൃശ്യങ്ങളില്‍ കാണാം. കൊലപാതകം നടന്ന ദിവസം വൈകുന്നേരം തന്നെ ജീത്തു കാശ്മിരിലേയ്ക്ക് പോയിരുന്നു. ജീത്തു കാര്‍ഗിലിലാണ് എന്നാണ് അമ്മ പറയുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ മകനാണ് ഇന്‍സ്‌പെക്ടറെ കൊന്നത് എന്ന് വിശ്വസിക്കുന്നില്ലെന്നും മകനാണ് കൊലയാളിയെങ്കില്‍ ശിക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.

‘തോക്ക് തട്ടിയെടുക്കൂ, ആക്രമിക്കൂ… ആക്രമിക്കൂ’; ബുലന്ദ്ഷഹര്‍ കലാപത്തിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ബുലന്ദ്ഷഹറില്‍ പോലീസുകാരന്റെ മരണത്തിന് കാരണമായ കലാപം ആസൂത്രിതമെന്ന് കൂടുതല്‍ തെളിവുകള്‍, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍