UPDATES

ട്രെന്‍ഡിങ്ങ്

“ഓം എന്നും പശു എന്നും കേള്‍ക്കുമ്പോള്‍ ചിലര്‍ അസ്വസ്ഥരാകുന്നു:” പ്രധാനമന്ത്രി നരേന്ദ്രമോദി

പശു വിദ്യാന്‍ ഏവം ആരോഗ്യ മേള എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മോദി.

2001 സെപ്തംബര്‍ 11ന് യുഎസ്സിനു നേരെയുണ്ടായ ഭീകരാക്രമണ വാര്‍ഷികദിനത്തില്‍ പാകിസ്താനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ഭീകരര്‍ക്ക് പരിശീലനം നല്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ ലോകം ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ പേരെടുത്തു പറയാതെയായിരുന്നു പരാമര്‍ശം. മഥുരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓം എന്നും പശു എന്നും കേള്‍ക്കുമ്പോള്‍ ചിലര്‍ അസ്വസ്ഥരാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പശു വിദ്യാന്‍ ഏവം ആരോഗ്യ മേള എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ വെച്ച് പ്രധാനമന്ത്രി പശുവിന് തീറ്റ കൊടുക്കുകയുമുണ്ടായി. പശു എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന ചിലര്‍ കരുതുന്നത് രാജ്യം 16ാം നൂറ്റാണ്ടിലെത്തിയെന്നാണ്. രാജ്യത്തിനെതിരെ കല്ലെറിയുന്നവരാണ് ഇത്തരക്കാരെന്നും അദ്ദേഹം ആരോപിച്ചു.

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇത്തരം പ്ലാസ്റ്റിക്കുകളുടെ നിരോധനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പോളിത്തീന്‍ ബാഗുകള്‍ക്ക് പകരമായി വിലകുറഞ്ഞ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍