UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈന്യത്തിലെ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടതിന് പുറത്തായ ജവാന്റെ മകൻ മരിച്ച നിലയിൽ

സൈന്യത്തിൽ ജവാന്മാർക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ദുസ്ഥിതിയെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതിന് പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹദൂർയാദവിന്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് മകന്‍ രോഹിത്തിനെ ഹരിയാനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 20കാരനായ രോഹിത് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നെന്നാണ് ആരോപിക്കപ്പെടുന്നത്.

രോഹിത് ആത്മഹത്യ ചെയ്തെന്ന വിവരമാണ് തങ്ങൾക്ക് കിട്ടിയതെന്നും ചെല്ലുമ്പോൾ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. കിടക്കയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയിൽ ഒരു പിസ്റ്റൾ ഉണ്ടായിരുന്നു. രോഹിത്തിന്റെ പിതാവ് തേജ് ബഹദൂർ യാദവ് കുംഭമേളയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

2017ലാണ് തേജ് ബഹദൂർ തങ്ങൾക്ക് സൈന്യം നൽകുന്ന മോശം ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞത്. തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ വീഡിയോ സഹിതം സോഷ്യൽ മീഡിയയിലൂടെയായിരുന്നു പരാതിപ്പെടൽ. ഇന്ത്യൻ സൈന്യത്തിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായി ഇത്.

പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖാ മേഖലയായ ഖേത്തിലായിരുന്നു ബിഎസ്എഫ് ജവാനായ തേജ് ജോലി ചെയ്തിരുന്നത്. ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞതിന് ഇദ്ദേഹത്തെ സൈന്യം പിരിച്ചു വിടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍