UPDATES

ബംഗാളിൽ ഇടതുമായി സഖ്യത്തിന് സോണിയയുടെ അനുമതി; തീരുമാനം ബിജെപിയെ നേരിടാൻ ഒരുമിക്കണമെന്ന മമതയുടെ ആഹ്വാനത്തിനു പിന്നാലെ

കഴിഞ്ഞദിവസം വൈകീട്ടാണ് സോണിയയുമായുള്ള മിശ്രയുടെ കൂടിക്കാഴ്ച നടന്നത്.

പശ്ചിമ ബംഗാളിൽ 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യം ചേരാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സോണിയ ഗാന്ധിയുടെ അനുമതി. ബിജെപിയെ നേരിടാന്‍ പ്രതിപക്ഷം തന്നോടൊപ്പം ചേരണമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഭരണഘടനയെ ബിജെപി മാറ്റുമെന്ന ഭീതി തനിക്കുണ്ടെന്നും എല്ലാവരും ബിജെപിയെ എതിരിടാൻ ഒന്നിക്കണമെന്നുമായിരുന്നു മമതയുടെ ആഹ്വാനം.

ഇടതുപക്ഷം അംഗീകരിക്കുകയാണെങ്കിൽ അവരുമായി സഖ്യം ചേരാൻ സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പശ്ചിമബംഗാൾ കോൺഗ്രസ് പ്രസിഡണ്ട് സോമേന്ദ്ര നാഥ മിശ്ര പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ടാണ് സോണിയയുമായുള്ള മിശ്രയുടെ കൂടിക്കാഴ്ച നടന്നത്.

ബംഗാളിൽ ബിജെപിയെ തടയേണ്ടത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണെന്നും ഇതിന് ഇടതുപക്ഷവുമായുള്ള സഖ്യം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ബിജെപി നടത്തിയത്. ഇടതുപക്ഷവുമായി സഖ്യത്തിലേർപ്പെടാൻ കോൺഗ്രസ്സിന് സാധിച്ചിരുന്നില്ല. വിട്ടുവീഴ്ചയ്ക്ക് സിപിഎം തയ്യാറാകാതിരുന്നതാണ് സഖ്യശ്രമം പാളിയതിനു കാരണമെന്ന് മിശ്ര വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍