UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയങ്കാഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡണ്ടാക്കാന്‍ നീക്കം?

വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എഐസിസി പത്രകുറിപ്പില്‍ വ്യക്തമാക്കി

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികവുമായ ബന്ധപെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മകള്‍ പ്രിയങ്കയെ വര്‍ക്കിംങ് പ്രസിഡണ്ടാക്കാനുളള നീക്കം നടത്തിയതായി ദേശിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ് അടക്കമുളള മുതിര്‍ന്ന നേതാക്കളെ വിസ്മയിപ്പിച്ചുകൊണ്ടാണ് യോഗത്തിന്റെ അവസാനം സോണിയ ഇക്കാര്യം വെളിപെടുത്തിയത്. തന്റെ പുത്രി പ്രിയങ്കയെ വര്‍ക്കിങ് പ്രസിഡണ്ട് ആക്കിയോലോ എന്നായിരുന്നു അവരുടെ ചോദ്യം. ‘ഇത് സാധാരണ ചോദ്യമല്ല. അവരുടെ മനസില്‍ ചില ആലോചനകള്‍ നടക്കുന്നുണ്ട്. ആ നീക്കം സംഭവിച്ചാല്‍ നല്ലതാണെന്ന് പ്രവര്‍ത്തക സമിതിയംഗം പറഞ്ഞതായി ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ചെറിയ ഒരു വിഭാഗമാണ് പ്രതികരിച്ചതെങ്കിലും സമിതിയംഗങ്ങള്‍ സോണിയ ഗാന്ധിയുടെ ആലോചനയെ നന്നായി പിന്തുണക്കുന്നുണ്ട്. പ്രിയങ്കക്ക് പാര്‍ട്ടിയില്‍ ഒരു ഉത്തരവാദിത്തം നല്‍കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ കുടുംബം അത് ആവര്‍ത്തിച്ച് തളളികളയുകയായിരുന്നു. പ്രയങ്ക സ്വയം തന്നെ തന്റെ ഇടപെടുലുകള്‍ കുടുംബ കോട്ടയായ റായബറേലിയിലും അമേത്തിയിലും ചുരുക്കുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് മുന്‍നിര്‍ത്തികാണിക്കാന്‍ പ്രിയങ്കയെ പാര്‍ടിയിലേക്ക് കൊണ്ടുവരണമെന്ന ആശയം സോണിയ ചില നേതാക്കളോട് പങ്കുവെച്ചുവെന്നും പത്രം പറയുന്നു.

പാര്‍ടി അദ്ധ്യക്ഷനാവുമെന്ന് ഏറെകാലമായി കരുതുന്ന ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ല. പനിയെ തുടര്‍ന്ന് അദ്ദേഹം പ്രവര്‍ത്തകസമിതിയല്‍ നിന്നും വിട്ടുനിന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപെട്ട കേന്ദ്രങ്ങള്‍ വെളിപെടുത്തിയത്. രാഹുലിനെ പാര്‍ടി അദ്ധ്യക്ഷനാക്കുമെന്ന് വളരെ കാലമായി അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. അതെസമയം 2019 ല്‍ ലോക്‌സഭാതെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രിയങ്കയെ ഇറക്കണമെന്ന ആവശ്യവും ശക്തമാണ്. ‘നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഗാന്ധി കുടുംബം തന്നെയാണ് പാര്‍ടി നേതൃത്വത്തിലെത്തേണ്ടതെന്ന് ഒരു മുതിര്‍ന്ന എംപി പറഞ്ഞു. നരസിംഹറാഹുവും സീതാറാം കേസരിയും അദ്ധ്യക്ഷസ്ഥാനത്തുണ്ടായിരുന്നപ്പോഴും ഗാന്ധി കുടുംബത്തിന്റെ സാന്നിധ്യം പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2014 ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി ശക്തമായ വിജയം കാഴ്ചവെച്ചതോടെ കോണ്‍ഗ്രസിന്റെ പല സംസ്ഥാനതല നേതാക്കളും കൊഴിഞ്ഞുപോയി. പാര്‍ടിക്ക് നല്ലൊരു നേതൃത്വം ഇല്ലാത്തതാണ് മോദിയെ നേരിടാനാവാത്തതെന്ന വാദം ചില ഉന്നത നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഹുല്‍ ടീമും മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും തമ്മില്‍ അഭിപ്രാായ വ്യത്യാസമുണ്ട്. അതേസമയം, പാര്‍ടിയില്‍ തഴയപെട്ട നേതാക്കള്‍ ഗാന്ധി-നെഹ്രു കുടുംബത്തിനപ്പുറം ചിന്തിച്ചാലേ പാര്‍ടിയെ ശക്തിപെടുത്താനാവുവെന്ന നിലപാടിലാണ്.

അതെസമയം, വാര്‍ത്ത നിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ടി പ്രസ്ഥാവനയിറക്കി. എഐസിസി കമ്മ്യുണിക്കേഷന്‍ ചുമതല വഹിക്കുന്ന രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ഒരു ദേശീയ പത്രത്തില്‍ വന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് പ്രസ്ഥാവനയിറക്കിയത്. വാര്‍ത്ത തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും സുര്‍ജെവാല പ്രസ്ഥാവനയില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍