UPDATES

സോണിയയ്ക്കും രാഹുലിനും വന്‍ തിരിച്ചടി; നാഷണല്‍ ഹെരാള്‍ഡ് കേസില്‍ ആദായനികുതി അന്വേഷണം

ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയുടെ ഹര്‍ജിയിലാണ് ഉത്തരവ്

നാഷണല്‍ ഹെരാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടി. ഇരുവരും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ ആദായനികുതി വകുപ്പിന് പരിശോധന നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും പുറമെ പാര്‍ട്ടി ട്രഷറര്‍ മോത്തിലാല്‍ വോഹ്‌റ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോഡ, സുമന്‍ ദുബെ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. സോണിയ്ക്കും രാഹുലിനും കൂടി  76 ശതമാനം ഓഹരിയാണ് യംഗ് ഇന്ത്യ കമ്പനിയിലുള്ളത്.

ജവഹര്‍ലാല്‍ നെഹ്‌റു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യംഗ് കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 2008-ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസിദ്ധീകരണം നിലച്ചിരുന്നു. 95 കോടിയുടെ കടക്കെണിയെ തുടര്‍ന്നായിരുന്നു ഇത്. 2010 വരെ കോണ്‍ഗ്രസ് പാര്‍ട്ടി അസോസിയേറ്റ് ജേര്‍ണലിന് ഈ പണം നല്‍കി. ഈ തുക കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരിച്ചു നല്‍കണമെന്നു വന്നതോടെ കമ്പനിയുടെ ഓഹരികള്‍ പുതുതായുണ്ടാക്കിയ യംഗ് ഇന്ത്യ കമ്പനിക്ക് നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായി 50 ലക്ഷം രൂപ കൂടി അസോസിയേറ്റ് ജേര്‍ണലിന് നല്‍കി.

എന്നാല്‍ 50 ലക്ഷം രൂപ മുടക്കി 2000 കോടി രൂപയുടെ ആസ്തിയുള്ള വസ്തുവകകള്‍ തട്ടിയെടുത്തുവെന്നും ഇത് അഴിമതിയും വഞ്ചനുമാണ് എന്ന് ആരോപിച്ചാണ് സ്വാമി കോടതിയെ സമീപിച്ചത്. അതോടാപ്പം, കോണ്‍ഗ്രസിന് നികുതി ഇളവ് ഇനത്തില്‍ അനുവദിച്ച തുക വസ്തു ഇടപാടിനായി നല്‍കി അതുവഴി ആദായ നികുതി വകുപ്പിനെ കബളിപ്പിച്ചു എന്നും സ്വാമി ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള കമ്പനിക്കാണ് വായ്പ നല്‍കിയതെന്നും അതില്‍ തെറ്റില്ലെന്നും അതുകൊണ്ടു തന്നെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വാദം.

ആദായനികുതി വകുപ്പ് പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് ഇന്ത്യ കമ്പനിയുടെ ഹര്‍ജി ജസ്റ്റിസുമാരായ മുരളീധര്‍, ചന്ദര്‍ ശേഖര്‍ എന്നിവര്‍ തള്ളുന്നതിനു മുമ്പു തന്നെ അവര്‍ പിന്‍വലിച്ചു. ആദായ നികുതി വകുപ്പിന് പരിശോധന നടത്താമെങ്കിലും അതിനു മുമ്പ് ആദായനികുതി വകുപ്പ് അസ്സസിംഗ് ഓഫീസര്‍ക്കു മുമ്പായി തങ്ങളുടെ എതിര്‍പ്പുകള്‍ അറിയിക്കാന്‍ കമ്പനിക്ക് സാധിക്കും. വിധി തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നും ക്രമക്കേടുണ്ടായിട്ടില്ലെന്ന് ആദായനികുതി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ പറ്റുമെന്നും കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വി പറഞ്ഞു.

നാഷണല്‍ ഹെരാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടി. ഇരുവരും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ ആദായനികുതി വകുപ്പിന് പരിശോധന നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. യംഗ് ഇന്ത്യ കമ്പനി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കും. സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും പുറമെ പാര്‍ട്ടി ട്രഷറര്‍ മോത്തിലാല്‍ വോഹ്‌റ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോഡ, സുമന്‍ ദുബെ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.

ജവഹര്‍ലാല്‍ നെഹ്‌റു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യംഗ് കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 2008-ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസിദ്ധീകരണം നിലച്ചിരുന്നു. 90 കോടിയുടെ കടക്കെണിയെ തുടര്‍ന്നായിരുന്നു ഇത്. 2010 വരെ കോണ്‍ഗ്രസ് പാര്‍ട്ടി അസോസിയേറ്റ് ജേര്‍ണലിന് ഈ പണം നല്‍കി. ഈ തുക കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരിച്ചു നല്‍കണമെന്നു വന്നതോടെ കമ്പനിയുടെ ഓഹരികള്‍ പുതുതായുണ്ടാക്കിയ യംഗ് ഇന്ത്യ കമ്പനിക്ക് നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായി 50 ലക്ഷം രൂപ കൂടി അസോസിയേറ്റ് ജേര്‍ണലിന് നല്‍കി.

എന്നാല്‍ 50 ലക്ഷം രൂപ മുടക്കി 2000 കോടി രൂപയുടെ ആസ്തിയുള്ള വസ്തുവകകള്‍ തട്ടിയെടുത്തുവെന്നും ഇത് അഴിമതിയും വഞ്ചനുമാണ് എന്ന് ആരോപിച്ചാണ് സ്വാമി കോടതിയെ സമീപിച്ചത്. അതോടാപ്പം, കോണ്‍ഗ്രസിന് നികുതി ഇളവ് ഇനത്തില്‍ അനുവദിച്ച തുക വസ്തു ഇടപാടിനായി നല്‍കി അതുവഴി ആദായ നികുതി വകുപ്പിനെ കബളിപ്പിച്ചു എന്നും സ്വാമി ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള കമ്പനിക്കാണ് വായ്പ നല്‍കിയതെന്നും അതില്‍ തെറ്റില്ലെന്നും അതുകൊണ്ടു തന്നെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വാദം. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സോണിയാ ഗാന്ധിയേയും രാഹുലിനേയും കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.

ആദായനികുതി വകുപ്പ് പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് ഇന്ത്യ കമ്പനിയുടെ ഹര്‍ജി ജസ്റ്റിസുമാരായ മുരളീധര്‍, ചന്ദര്‍ ശേഖര്‍ എന്നിവര്‍ തള്ളുന്നതിനു മുമ്പു തന്നെ അവര്‍ പിന്‍വലിച്ചു. ആദായ നികുതി വകുപ്പിന് പരിശോധന നടത്താമെങ്കിലും അതിനു മുമ്പ് ആദായനികുതി വകുപ്പ് അസ്സസിംഗ് ഓഫീസര്‍ക്കു മുമ്പായി തങ്ങളുടെ എതിര്‍പ്പുകള്‍ അറിയിക്കാന്‍ കമ്പനിക്ക് സാധിക്കും. വിധി തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നും ക്രമക്കേടുണ്ടായിട്ടില്ലെന്ന് ആദായനികുതി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ പറ്റുമെന്നും കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍