UPDATES

ലളിത് മോദിയെ തിരിച്ചയക്കാന്‍ ചിദംബരം ബ്രിട്ടണ് കത്തെഴുതിയിരുന്നു

അഴിമുഖം പ്രതിനിധി

ലളിത് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം രണ്ട് വര്‍ഷം മുമ്പ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിരുന്നതായുള്ള രേഖകള്‍ പുറത്ത്. 2013 ഓഗസ്റ്റിലാണ് ചിദംബരം ബ്രീട്ടീഷ് മന്ത്രിയായ ജോര്‍ജ്ജ് ഒസ്‌ബോണിന് കത്തെഴുതിയത്. ഐപിഎല്‍ വിവാദത്തിലും കള്ളപ്പണ കേസിലും കുടുങ്ങിയതിനെ തുടര്‍ന്നാണ് മോദി ഇന്ത്യ വിട്ടത്. 2010 മുതല്‍ മോദി വിദേശത്താണ് കഴിയുന്നത്. മോദിയെ കുറ്റവാളികളെ കൈമാറുന്ന കരാര്‍ അനുസരിച്ച് കൈമാറുന്നതിന് പകരം നാടുകടത്തണം എന്നാണ് ചിദംബരം കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കുറ്റവാളികെ കൈമാറുന്ന പ്രക്രിയ ദീര്‍ഘകാലമെടുക്കും എന്നതു കൊണ്ടാണ് ചിദംബരം മോദിയെ ഇന്ത്യയിലേക്ക് നാടു കടത്താന്‍ ബ്രിട്ടണോട് ആവശ്യപ്പെട്ടത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യയില്‍ മോദിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം ചിദംബരം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യ മോദിയുടെ പാസ്‌പോര്‍ട്ട് 2011-ല്‍ റദ്ദാക്കിയിരുന്നു. അതിനാല്‍ നിയമപ്രകാരമുള്ള യാത്രാരേഖകള്‍ മോദിയുടെ കൈവശം ഉണ്ടായിരുന്നില്ല. യാത്രരേഖകള്‍ ഇല്ലാത്ത 3000-ത്തോളം ഇന്ത്യാക്കാരെ ബ്രിട്ടന്‍ ഇന്ത്യയിലേക്ക് തിരികെ അയച്ചിട്ടുണ്ട്. സമാനമായി മോദിയേയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനാണ് ചിദംബരം ലക്ഷ്യമിട്ടത്. മോദിക്കെതിരെ ക്രിമിനല്‍ കേസ് അന്വേഷണം നടക്കുന്നതിനാല്‍ കുറ്റവാളികളെ കൈമാറുന്ന നടപടി ക്രമം പാലിക്കണമെന്നാണ് ബ്രിട്ടന്‍ ചിദംബരത്തിന്റെ കത്തിന് മറുപടി നല്‍കിയത്. ബ്രിട്ടനില്‍ നിന്നും പോര്‍ച്ചുഗലിലേക്ക് പോകുന്നതിനായി മോദിക്ക് യാത്ര രേഖകള്‍ ലഭിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപ്പെട്ടത് വിവാദമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍