UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംബേദ്കര്‍ ജയന്തി ആഘോഷിക്കാന്‍ ഒരുങ്ങി സമാജ് വാദി പാര്‍ട്ടി; ബി എസ് പിയുമായുള്ള സഖ്യം ശക്തിപ്പെടുത്തല്‍ ലക്ഷ്യം

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭീം റാവു അംബേദ്കര്‍ എന്ന പേര് ഭീംറാവു രാംജി അംബേദ്കര്‍ എന്നാക്കിയത് വലിയ വിവാദമായിരുന്നു

ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്ക്കറുടെ 127ാം ജന്‍മദിനം വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി സമാജ് വാദി പാര്‍ട്ടി. ഉത്തര്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിച്ച ശേഷം ബി എസ് പിയുമായുള്ള കൂട്ടുകെട്ട് അടിത്തട്ടിലേക്ക് വ്യാപിപ്പിക്കുക ലക്ഷ്യമിട്ടുകൂടിയാണ് ജില്ലതോറും അംബേദകര്‍ ജയന്തി ആഘോഷം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഡോ. ബിആര്‍ അംബേദ്ക്കറുടെ ജന്മദിനമായ 14 ന് ഹസ്‌റത്ത് ഗഞ്ചിലുള്ള അംബേദ്ക്കര്‍ പ്രതിമയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പുഷ്പാര്‍ച്ചന നടത്തും.

ഉത്തര്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാര്‍ത്ഥികളെ ബിഎസ്പി പിന്തുണച്ചതോടെ വലിയ തോതില്‍ ദലിത് വോട്ടുകള്‍ അക്കൗണ്ടിലെത്തിക്കാന്‍ സാധിച്ചെന്ന വിലയിരുത്തലാണ് സഖ്യം തുടരുന്നതിനും അംബേദ്കര്‍ ജയന്തി അഘോഷങ്ങള്‍ വിപുലമാക്കുന്നതിലേക്കും എസ് പിയെ പ്രേരിപ്പിച്ചത്. എല്ലാ വര്‍ഷവും അംബേദ്കരുടെ ജയന്തി ആഘോഷിക്കാറുണ്ടെങ്കിലും ഇത്തവണ വിപുമാക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടിയുടെ എസ് സി എസ്ടി സെല്‍ മേധാവി സര്‍വേഷ് അംബേദ്കര്‍ പ്രതികരിച്ചു.

അഘോഷങ്ങളുടെ ഭാഗമായി ബാബാ സാഹേബ് ബീം റാവു അംബേദ്കറുടെ ജീവ ചരിത്രവും സംഭാവനകളും വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനമടക്കം സംഘടിപ്പിക്കാനും പദ്ധതിയുണ്ട് . ചടങ്ങുകളോട് അനുബന്ധിച്ച് നടക്കുന്ന പൊതു പരിപാടികളില്‍ ഭരണഘടനാ രൂപീകരണത്തിലടക്കമുള്ള അംബേദ്ക്കറുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് നിര്‍ദേശം.

ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുലായം സിങ്ങ് യാദവ് പങ്കെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സംസ്ഥാനത്തെ 90 ലധികം ജില്ലകളില്‍ അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം അറിയിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭീം റാവു അംബേദ്കര്‍ എന്ന പേര് ഭീംറാവു രാംജി അംബേദ്കര്‍ എന്നാക്കിയത് വലിയ വിവാദമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അംബേദ്കറെ ബിജെപി രാമഭക്തനാക്കുമെന്നു പ്രകാശ് അംബേദ്ക്കര്‍ ഇതിനോട് പ്രതികരിച്ചത്.

അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അംബേദ്കറെ ബിജെപി രാമഭക്തനാക്കും; പ്രകാശ് അംബേദ്കര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍